ബീജിംഗ്: കിഴക്കന്‍ ചൈനയില്‍ ഫിറ്റോ എന്നറിയപ്പെടുന്ന ടൈഫൂണ്‍ കൊടുംങ്കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്കി.
ഈ വര്‍ഷം ഇത് 23-ാം തവണയാണ് കിഴക്കന്‍ ചൈനയില്‍ ടൈഫൂണ്‍ ആഞ്ഞടിക്കാനൊരുങ്ങുന്നതെന്ന് നാഷണല്‍ മറൈന്‍ എണ്‍വയണ്‍മെന്റല്‍ ഫോര്‍ക്കാസ്റ്റിംഗ് സെന്ററിനെ ഉദ്ദരിച്ച് ഷിന്‍ഹുവാ റിപ്പോര്‍ട്ട് ചെയ്തു.
കടല്‍ ക്ഷോഭമുണ്ടാകുമെന്നതിനെ തുടര്‍ന്ന് കേന്ദ്രം ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ടൈഫൂണിനെ തുടര്‍ന്ന് ദിയോയു തീരത്തും പരിസര പ്രദേശങ്ങളിലും 12 മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ അടിക്കാന്‍ സാധ്യതയുണ്ട്.
കപ്പലുകള്‍ക്കും മറ്റും കേന്ദ്രം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാലവസ്ഥ മുന്‍കരുതലിനായി നാല് കളര്‍ കോഡുകളാണ് ചൈന നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ഇതില്‍ രൂക്ഷമായ കാലവസ്ഥയ്ക്ക് ചുവപ്പ് നിറമാണ് പുറപ്പെടുവിക്കുന്നത്. ഓറഞ്ച്, മഞ്ഞ, നീല എന്നിവയാണ് ഇതിനെ പിന്തുടര്ന്ന് വരുന്ന മറ്റുള്ളവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: