കോതമംഗലം: കോതമംഗലത്തെ അമര്‍ജ്യോതി ഇന്‍ഡല്‍ സര്‍വീസ് എന്ന ഗ്യാസ് വിതരണ ഏജന്‍സിയുടെ വിതരണത്തിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ കോതമംഗലം-പെരുമ്പാവൂര്‍ റൂട്ടില്‍ നങ്ങേലിപ്പടിയില്‍ വെച്ചാണ് നാട്ടുകാര്‍ വിതരണ വണ്ടി തടഞ്ഞിട്ടത്. ബില്‍ നല്‍കാതെയും വില കൂടുതല്‍ ഇൗടാക്കിയെന്നും ആരോപിച്ചാണ് നാട്ടുകാര്‍ വണ്ടി തടഞ്ഞിട്ടത്. ഏറെനേരത്തെ സംഘര്‍ഷാവസ്ഥക്കുശേഷം കോതമംഗലം താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയതില്‍ വ്യാപക ക്രമക്കേട് കണ്ടെത്തുകയായിരുന്നു.
രസീത് ബുക്കില്‍ കാര്‍ബണ്‍ കോപ്പിയില്ലാതെയാണ് ബില്ല് എഴുതിയിരിക്കുന്നത്. ഇതുപ്രകാരം 46 സിലിണ്ടറുകള്‍ കാര്‍ബണ്‍ കോപ്പിയില്ലാതെ കൊടുത്തതായി കണ്ടെത്തി. ഇങ്ങനെ കൃത്രിമമായി ബില്ല് നല്‍കാതെ ഗ്യാസ് വിതരണം നടത്തിയത് ഗുരുതരമായ കുറ്റമാണെന്ന് സപ്ലൈ ഓഫീസര്‍ പറഞ്ഞു. ഇതിനെത്തുടര്‍ന്ന് വണ്ടിയിലുള്ള 64 നിറ സിലിണ്ടറുകളും 86 കാലി സിലിണ്ടറുകളും കസ്റ്റഡിയിലെടുത്തു. ഈ ഗ്യാസ് വിതരണ ഏജന്‍സിയെക്കുറിച്ച് നിരന്തരം പരാതി ഉയര്‍ന്നെങ്കിലും അധികാരികളുടെ ഭാഗത്തുനിന്നും യാതൊരു നടപടിയുമുണ്ടാകാത്തത് മൂലമാണ് ഇത്തരത്തില്‍ വാഹനം തടഞ്ഞിടുന്ന അവസ്ഥയുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഗ്യാസ് കുറ്റികള്‍ കസ്റ്റഡിയിലെടുത്തെങ്കിലും കേസ് ദുര്‍ബലപ്പെടുത്തി ഏജന്‍സിയെ രക്ഷിക്കാനുള്ള നീക്കം അണിയറയില്‍ നടക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: