വാഷിംഗ്ടണ്‍: സിഖ് ഗുരുക്കന്മാരുടെ ചിത്രങ്ങള്‍ ലോസ് ആഞ്ചലസിലെ ബാറുകളില്‍നിന്നും നീക്കം ചെയ്തു. ലോസ് ആഞ്ചലസിലെ ഹോളിവുഡ് ജില്ലയിലെ ഒരു ബാറില്‍നിന്നാണ് അന്യായമായി പ്രദര്‍ശിപ്പിച്ചിരുന്ന സിക്ക് ഗുരുക്കന്മാരുടെ ചിത്രങ്ങള്‍ നീക്കം ചെയ്യപ്പെട്ടത്. ഈ തീരുമാനത്തെ സിഖ് സമൂഹം സ്വാഗതം ചെയ്തു.
ഭാവിയില്‍ ബിസിനസ്സ് സ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധാലുക്കളായിരിക്കുമെന്നും എല്ലാ സമുദായങ്ങളില്പ്പെടുന്നവരുടെയും മതവികാരങ്ങളെപ്പറ്റി ബോധവാന്മാരാകുമെന്നും തങ്ങള്‍ പ്രതീക്ഷിക്കുന്നതായി അമേരിക്കയില്‍ സിഖ് അനുകൂല സംഘടനയില്‍പ്പെട്ട മന്മീത് സിംഗ് പറഞ്ഞു.
ബാറില്‍ ഗുരുക്കന്മാരുടെ ചിത്രങ്ങള്‍ വയ്ക്കുന്നതിനെതിരെ സിഖ് അനുകൂല സംഘടന ഓണ്‍ലൈന്‍ പരാതി നല്‍കിയിരുന്നു. സിഖ് ജനതയുടെ മതവികാരങ്ങളെ മാനിച്ച് റസ്റ്ററന്റ് അധികാരികള്‍ക്ക് നല്കിയ അപേക്ഷയെത്തുടര്‍ന്നാണ് ബാറുകളില്‍നിന്നും സിഖ് ഗുരുക്കന്മാരുടെ ചിത്രങ്ങള്‍ നീക്കം ചെയ്തത്.
വടക്കന്‍ അമേരിക്കന്‍ പഞ്ചാബി അസോസിയേഷനും (എന്‍എപിഎ) ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. സിഖ് മതവികാരങ്ങളെ മാനിക്കുന്ന ബാറുടമകളുടെ ഈ തീരുമാനം പ്രചോദനമാണെന്ന് എന്‍എപിഎ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സത്നാം സിംഗ് ചഹാല്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: