സെന്റ് ജോണ്‍സ്: അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യന്‍ പര്യടനത്തിനുള്ള വെസ്റ്റിന്‍ഡീസ് ടീമിനെ ഓള് റൗണ്ടര്‍ ഡാരന്‍ സമി നയിക്കും. രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യത്തേത് നവംബര്‍ ആറിന് ആരംഭിച്ച് 10ന് അവസാനിക്കും.
രണ്ടാമത്തേത് 14ന് തുടങ്ങി 18നും. കൂടാതെ മൂന്ന് ഏകദിന മത്സരങ്ങളും ക്രമികരിച്ചിട്ടുണ്ട്. നവംബര്‍ 21, 24, 27 തീയതികളിലായിട്ടാണ് ഏകദിന മത്സരങ്ങള്‍ നടക്കുക.
മത്സരങ്ങള്‍ നടക്കുന്ന വേദികള്‍ പിന്നീട് പ്രഖ്യാപിക്കും. ടീമിലെ ഇടം കൈയ്യന്‍ പേസര്‍ ഷെല്‍ഡന്‍ കോര്ട്ടെലിന് ഫിറ്റ്നെസ് വീണ്ടെടുത്താല്‍ മാത്രമേ കളിക്കാന്‍ സാധിക്കുകയുള്ളു.
ടീം: ഡാരന്‍ സമി (ക്യാപ്റ്റന്‍), ടിനോ ബെസ്റ്റ്, ഡാരന്‍ ബ്രാവോ, ശിവ നാരായന് ചന്ദ്രപോള്‍, ഷെല്‍ഡോണ്‍ കോട്രെല്‍, നെര്സിംഗ് ഡിയോ നരെയന്, കിര്‍ക്ക് എഡ്വാര്‍ഡ്സ്, ക്രിസ് ഗെയ്ല്, വീര്സമി പെര്മോള്, കീറന്‍ പവല്‍, ദിനേശ് രാം ദിന്, കെമര്‍ റോച്ച്, മര്‍ലോണ്‍ സാമുവല്‍സ്, ഷെയ്ന് ഷില്ലിംഗ് ഫോര്‍ഡ്, ചാഡ്വിക്ക് വാള്‍ട്ടണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: