കൊച്ചി: വര്‍ധിച്ചു വരുന്ന റോഡ് അപകടങ്ങള്‍ ഒഴിവാക്കാന്‍ നൂതനമായ സംവിധാനങ്ങള്‍ നടപ്പിലാക്കേതുണ്ടെന്നും തീര്‍ത്തും സ്വാഗതാര്‍ഹമായ പദ്ധതി എന്ന നിലയ്ക്ക് തിരുവനന്തപുരത്തും ഇങ്ങനെയൊരു പ്രോജക്ട് നടപ്പിലാക്കുകയാണെങ്കില്‍ ജില്ലയിലെ ഏറ്റവും അധികം കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളിലേയ്ക്കായി തന്റെ വക ഒരു ബസ്സ് നല്‍കുമെന്നും സിനിമതാരം സുരേഷ് ഗോപി. പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്കൂള്‍ ബസ് നല്കുന്ന റീച് ടു സ്കൂള്‍ പദ്ധതിയുടെ ഉദ്ഘാടനം ഇടപ്പള്ളി നോര്‍ത്ത് ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോട്ടോര്‍ വാഹന വകുപ്പില്‍ ഋഷിരാജ്സിംഗ്് നടത്തുന്ന പുതിയ മാറ്റങ്ങള്‍ കക്ഷി രാഷ്ട്രീയമന്യേ എല്ലാവരും സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പി.രാജീവ് എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് പദ്ധതിയുടെ ആദ്യ ഘട്ടമായി 17 സ്കൂളുകള്‍ക്കാണ് സ്കൂള്‍ ബസ് നല്‍കുന്നത്. സാധാരണ കുട്ടികള്‍ പഠിക്കുന്ന എല്ലാ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും അടിസ്ഥാന സൗകര്യം വികസിപ്പിക്കുകയും ആധുനീകരിക്കുകയും ചെയ്യുക എന്ന ബ്രഹത് ലക്ഷ്യത്തിന്റെ ഭാഗമായി പി. രാജീവ് .എം.പി വിഭാവനം ചെയ്ത ഈ നൂതന പദ്ധതിയ്ക്ക് സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ഹൈബി ഈഡന് എം.എല്‍.എ. പറഞ്ഞു. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന വികസനത്തിന് ഊന്നല്‍ നല്കുന്ന ശുചി @സ്കൂളിന്റെ സ്വീകാര്യതയാണ് ഇങ്ങനെയൊരു പ്രോജക്ടിന് തുടക്കംകുറിക്കാന്‍ കാരണമായതെന്ന് മുഖ്യ പ്രഭാഷണം ചെയ്ത പി. രാജീവ് .എം.പി പറഞ്ഞു. ചടങ്ങില്‍ മേയര്‍ ടോമി ചമ്മിണി, സംവിധായകന് അമല്‍ നീരദ് തുടങ്ങിയവര്‍ വിശിഷ്ടാതിഥികള്‍ ആയിരുന്നു. കെ.ജെ.ജേക്കബ്, എം.പി.മഹേഷ് കുമാര്‍, ഗിരിജ ആര്, പി.എച്ച്.സാദിഖ് അലി, എബ്രഹാം കെ.ജി. എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: