കാഞ്ഞങ്ങാട്: ജാതി എന്നത് ഹൈന്ദവസമൂഹത്തിന് പറ്റിയ ഏറ്റവും വലിയ തെറ്റാണെന്നും ജാതിയില്ല, ജ്ഞാനമാണ് വലുതെന്നും ധര്‍മ്മ പ്രവാചകന് തഥാതന് പറഞ്ഞു. ഉയര്‍ന്ന ജാതിക്കാരന് എന്ന് സ്വയം ചിന്തിക്കുന്നവന് എന്ത് പ്രവര്‍ത്തിച്ചാലും അത് പവിത്രമാകില്ല. കാഞ്ഞങ്ങാട് ലയണ്‍സ് ഹാളില്‍ ധര്‍മ്മസൂയ മഹായാഗ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. താഴ്ന്ന ജാതിക്കാര്‍ വേദം പഠിക്കരുതെന്ന് ആരോപറഞ്ഞത് നാം സ്വീകരിച്ചു. താഴ്ന്ന ജാതിയോ ഉയര്‍ന്ന ജാതിയോ ഇല്ല. കര്‍മ്മം കൊണ്ട് ഉയരുക എന്നതാണ് ഭാരതീയ സംസ്കാരത്തിണ്റ്റെ അന്തസത്ത. കര്‍മ്മം തിരിച്ചറിയുന്നത് യഥാര്‍ത്ഥ ജ്ഞാനവും. ശ്രേയസ് നല്കുന്ന കര്‍മ്മമാണ് യഥാര്‍ത്ഥ കര്‍മ്മം. ഭാരതീയരാണെന്ന് നാം അഭിമാനിക്കുന്നു. എന്നാല്‍ അതിണ്റ്റെ മൂല്യം വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലുമില്ല. പ്രായോഗിക സംസ്കാരം ഉരുത്തിരിഞ്ഞുവരണം. അഭിമാനിച്ചാല്‍ മാത്രം പോര ജിവിതത്തില്‍ പകര്‍ത്തണം. ഭഗവത്ഗീത നമുക്കറിയാം. അതിലെ ഏതെങ്കിലും ഒരു ശ്ളോകം പ്രാവര്‍ത്തികമാക്കിയാല്‍ നാം രക്ഷപ്പെടും. ധര്‍മ്മസൂയ യാഗം ജനകീയ യജ്ഞമാണ്. യാഗവും യജ്ഞവും ഭാരതീയര്‍ക്ക് സംതൃപ്തിയും സന്തോഷവും നല്കുന്നു. യാഗയജ്ഞങ്ങളില്‍ അധിഷ്ഠിതമാണ് നാടിണ്റ്റെ സംസ്കാരം. യജ്ഞം ബ്രാഹ്മണരുടെ സമ്പ്രദായമാണെന്ന് ധരിച്ചിരുന്നത് തെറ്റാണ്. ഋഷികള്‍ തന്ന സന്ദേശം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. അദ്ദേഹം പറഞ്ഞു. ശിവഗിരിമഠം സ്വാമി പ്രേമാനന്ദ ദീപപ്രോജ്ജ്വലനം നടത്തി. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ഉപാധ്യക്ഷന്‍ എച്ച്.എസ്.ഭട്ട് അധ്യക്ഷത വഹിച്ചു. എഡിഎം എച്ച്.ദിനേശന് ഉദ്ഘാടനം ചെയ്തു. മൈത്രി സമാഗതന്‍ ആമുഖഭാഷണം നടത്തി. പ്രഭാകരന് വാഴുന്നോറടി, രാധാകൃഷ്ണന് നരീക്കോട്, കെ.വി.ഗോവിന്ദന് എന്നിവര്‍ ആശംസയര്‍പ്പിച്ചു. ബിജു കാഞ്ഞങ്ങാട്, കെ.വി.ഗണേശന് , ജയപ്രകാശ്, ജനാര്ദ്ദനന്, എം.പി.ശ്രീധരന് നമ്പ്യാര്‍, അഹല്യ അശോകന്, ശോഭാ ഗണേശന്, ഡോ.ബാലകൃഷ്ണന് കൊളവയല്‍ എന്നിവര്‍ നേതൃത്വം നല്കി. സുകുമാരന്‍ പെരിയച്ചൂറ്‍ സ്വാഗതവും എന്‍.എസ്.പൈ നന്ദിയും പറഞ്ഞു. പാലക്കോട് തപോവരിഷ്ഠാശ്രമം ഭജനസമിതിയുടെ നേതൃത്വത്തില്‍ ഭജനയും നടന്നു. ഫെബ്രുവരി ൬ മുതല്‍ ൧൨ വരെ പാലക്കോട് വെച്ചാണ് ധര്‍മ്മസൂയ മഹായാഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: