വാഷിങ്ടണ്‍: സാമ്പത്തിക അടിയന്തരാവസ്ഥയുടെ സാഹചര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ കോണ്‍ഗ്രസ് വക്താക്കളുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. യാതൊരു തരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും ഒബാമ തയാറാകാത്തതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് കോണ്‍ഗ്രസ് സ്പീക്കര്‍ ജോണ്‍ ബീഹനര് പറഞ്ഞു.
രാജ്യം കടക്കെണിയിലായാലും നിലപാട് മയപ്പെടുത്തില്ലെന്ന കടുംപിടിത്തമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനെന്ന് ഒബാമ കുറ്റപ്പെടുത്തി. ഇപ്പോഴത്തെ അവസ്ഥയിലും നിരാശനാണെന്നും ആരോഗ്യ രക്ഷാ പദ്ധതി നടപ്പിലാവില്ലെന്ന് ജനങ്ങളോട് പറയാനാവില്ലെന്നും ഒബാമ ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞൂ. സാമ്പത്തിക അടിയന്തരാവസ്ഥയെപ്പറ്റി പ്രമുഖ ബാങ്കുകളുടെ തലവന്മാരുമായും ഒബാമ ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: