ലണ്ടന്‍: വമ്പന്മാരായ ഐ.ഐ.ടികളെ പിന്തള്ളി പഞ്ചാബ് സര്‍വകലാശാല ഇന്ത്യയിലെ മികച്ച സര്‍വകലാശാലയായി തിരഞ്ഞെടുക്കപ്പെട്ടു. ദല്‍ഹി, കാണ്‍പൂര്‍, ഖരഗ്പൂര്‍, റൂര്‍ക്കി എന്നിവ 350-400 പട്ടികയിലെത്തിയിട്ടുണ്ട്.
ബ്രിട്ടീഷ് മാസികയായ ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ 2013-14 ലോക റാങ്കിംഗിലാണ് 226-250 ഗ്രൂപ്പില്‍ കടക്കാന്‍ പഞ്ചാബിനായത് ഐ.ഐ.ടികളെല്ലാം 350ല്‍ താഴെയുള്ള ഗ്രൂപ്പുകളിലാണ്.
200 വരെ റാങ്ക് നേടിയ സര്വകലാശാലകള്ക്കുമാത്രമെ വ്യക്തിഗത റാങ്കിംഗ് നല്കിയിട്ടുള്ളു. ബാക്കിയുള്ളവയെല്ലാം 50 സ്ഥാപനങ്ങളുടെ വീതം ഗ്രൂപ്പിലാണ്.
ലോകപ്രശസ്തമായ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ടെക്നോളജി, ഹാര്‍വാഡ്, ഓക്സ്ഫഡ് എന്നിവയാണ് യഥാക്രമം ആദ്യമൂന്നു സ്ഥാനങ്ങളിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: