തൃശൂര്‍: ബംഗളൂരു വ്യവസായി എം. കെ കുരുവിളയെ സാമ്പത്തിക തട്ടിപ്പ് കേസില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശികളായ രണ്ടു പേരില്‍ നിന്ന് പണം തട്ടിയെടുത്തുവെന്ന കേസില്‍ കുരുവിളയെ നേരത്തെ അറസ്റ്റു ചെയ്തിരുന്നുവെങ്കിലും ഹൈക്കോടതി തടഞ്ഞതിനെ തുടര്‍ന്ന് വിട്ടയച്ചിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് റദ്ദാക്കിയതോടെയാണ് വീണ്ടും അറസ്റ്റ്.
തൃശൂര്‍ സ്വദേശി ബിനീഷ് എന്നയാളുടെ പരാതിയിലാണ് ഇന്നലെ രാത്രി വീണ്ടും അറസ്റ്റു ചെയ്തത്. കുരുവിള എട്ടു ലക്ഷം രൂപ തട്ടിയെടുത്തെന്ന പേരാമംഗലം സ്വദേശിയുടെ പരാതി പ്രകാരമാണ് അറസ്റ്റ് ചെയ്തത്.മുഖ്യമന്ത്രിയുടെ ബന്ധുവെന്ന് പറഞ്ഞ് പരിചയപ്പെട്ടവര്‍ തന്റെ കൈയില്‍ നിന്ന് പണം തട്ടിയെന്ന ആരോപണവുമായി രംഗത്തുവന്ന ശേഷം നിരവധി പരാതികളാണ് കുരുവിളയ്ക്കെതിരെ രജിസ്ടര്‍ ചെയ്യപ്പെട്ടത്.
മുഖ്യമന്ത്രിയുടെ ബന്ധുവെന്നും പേഴ്സണല്‍ സ്റ്റാഫെന്നും പറഞ്ഞ് പരിചയപ്പെട്ടവര്‍ സോളാര്‍ പ്ലാന്റിന്റെ പേരില്‍ തന്റെ കൈയില്‍ നിന്നും ഒരു കോടി മുപ്പത്തി അയ്യായിരം രൂപ തട്ടിയെടുത്തെന്നായിരുന്നു എം.കെ. കുരുവിളയുടെ പരാതി.
തന്റെ പരാതിയില്‍ അന്വേഷണം പുരോഗമിക്കാത്ത സാഹചര്യത്തില്‍ െ്രെകംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കുരുവിള ഹൈക്കോടതിയെ സമീപിച്ചു. പിന്നാലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നാല് കേസുകള്‍ കുരുവിളയ്ക്കെതിരെ രജിസ്ടര്‍ ചെയ്യപ്പെട്ടു.
ഒരു കേസില്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. കേസില്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച കുരുവിള ഇപ്പോള്‍ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: