അഞ്ചല്‍: കോട്ടുക്കല്‍ വനിതാ കായിക അക്കാദമി യാഥാര്‍ത്ഥ്യമാക്കണമെന്ന് ബിജെപി ഇട്ടിവ പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച് എല്‍ഡിഎഫിന്റെ മുഖ്യമന്ത്രി പങ്കെടുത്ത് ഉദ്ഘാടനം നടത്തിയ പദ്ധതിയാണ് കാടുകയറി നശിക്കുന്നത്. നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കായിക താരങ്ങളായ വിദ്യാര്‍ത്ഥികള്‍ക്കായി സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിരുന്ന അക്കാദമിയാണ് തത്വത്തില്‍ ഉപേക്ഷിച്ചിരിക്കുന്നത്.
പ്രദേശത്തെ വികസന കുതിപ്പിന് കാരണമാകുമായിരുന്ന അക്കാദമി സ്ഥാപിക്കുവാനുള്ള പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്കുവാന് ബിജെപി പഞ്ചായത്ത് സമിതിയോഗം തീരുമാനിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് എം.ആര് സുരേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഷിബു കോട്ടുക്കല്‍, ബി.എസ് ദീപു, ജില്ലാ കമ്മിറ്റിയംഗം എസ്. വിജയന് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് ഭാരവാഹികളായി അനൂപ് തപസ്യ (പ്രസിഡന്റ്), പരമേശ്വരന്‍പിള്ള (വൈസ് പ്രസിഡന്റ്), അജിത് കുമാര്‍ (ജനറല്‍ സെക്രട്ടറി), ഉല്ലാസ് മണലുവട്ടം, ആര്. സന്തോഷ് (സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: