മുംബൈ: 1993ലെ മുംബൈ സ്ഫോടന കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബോളിവുഡ് നടന് സഞ്ജയ് ദത്തിന് പതിനാല് ദിവസത്തെ പരോളനുവദിച്ചു. വൈദ്യ സംബന്ധിയായ കാരണങ്ങളാലാണ് അദ്ദേഹത്തിന് പരോളനുവദിച്ചത്.
ഓഗസ്റ്റിലായിരുന്നു സഞ്ജയ് ദത്ത് പരോള്‍ സംബന്ധിച്ച അപേക്ഷ സമര്‍പ്പിച്ചത്. ആയുധം കൈവശം വച്ചു എന്നതായിരുന്നു സഞ്ജയ്ക്കെതിരെയുള്ള കേസ്. ഏകെ 56ും 9എംഎം പിസ്റ്റളും അനധികൃതമായി കൈവശം വച്ച കേസില്‍ ടാഡ കോടതിയാണ് സഞ്ജയ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
മുംബൈയിലെ അര്ത്തര് റോഡ് ജയിലിലേക്ക് മെയ് 16നാണ് സഞ്്ജയെ മാറ്റിയത്. പിന്നീട് ആറ് ദിവസത്തിന് ശേഷം സഞ്ജയെ യെര്‍വാഡാ ജയിലിലേക്ക് മാറ്റുകയായിരുന്നു. 1993 മാര്‍ച്ചില്‍ നടന്ന സ്ഫോടനത്തില്‍ 257 പേര് കൊല്ലപ്പെടുകയും 700പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: