ചെല്ലാനം:സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായ ഒരു നെല്ലും ഒരു മീനും പദ്ധതിപ്രകാരം മറുവക്കാട് പാടശേഖരത്തില്‍ കൃഷിചെയ്തിരുന്ന ഏക്കര്‍കണക്കിന് നെല്‍ക്കൃഷി പുറംബണ്ട് പൊട്ടിച്ച് ഉപ്പുവെളളം കയറ്റി നശിപ്പിച്ച സാമൂഹ്യദ്രോഹികള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് പൊക്കാളി സംരക്ഷണ സമര സമിതി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ ആവശ്യപ്പെട്ടു.
മറുവക്കാട് പാടശേഖരത്തില്‍പ്പെടുന്ന 15-ഓളം ഏക്കറില്‍ വരുന്ന പൊക്കാളി നെല്‍ക്കൃഷി നശിപ്പിച്ചതിനെത്തുടര്‍ന്ന് കൂടിയ പ്രതിഷേധയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികൂലമായ കാലാവസ്ഥയേയും ചെമ്മീന്‍ മുതലാളിമാര്‍ നിരന്തരം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്രതിബന്ധങ്ങളേയും അതിജീവിച്ചുകൊണ്ടാണ് ഈ സീസണില്‍ പൊക്കാളി നെല്‍ക്കൃഷി ആരംഭിച്ചത്. കതിരുവന്ന നെല്‍ച്ചെടികള്‍ ഓരിന്റെ ആധിക്യം മൂലം ഉണങ്ങി നശിക്കും. എറണാകുളം ജില്ലാകളക്ടര്‍ 2013 മാര്‍ച്ച് 27ല്‍ വിജ്ഞാപനം ചെയ്ത ഉത്തരവ് പ്രകാരം ഏപ്രില്‍ 15 മുതല്‍ നവംബര്‍ 15 വരെയുളള നെല്‍ക്കൃഷി സീസണില്‍ പൊക്കാളി പാടങ്ങളില്‍ ചെമ്മീന്‍വാറ്റ് നിരോധിച്ചിട്ടുളളതാണ്. പ്രസ്തുത ഉത്തരവിനെ മറികടക്കുവാനുളള കുതന്ത്രമെന്ന നിലയിലാണ് ചെമ്മീന്‍ മാഫിയ നെല്‍ക്കൃഷി നശിപ്പിച്ചത്. നെല്ലുല്‍പ്പാദനത്തെ അട്ടിമറിച്ചെന്ന് മാത്രമല്ല ഈ ഹീനകൃത്യംവഴി പാടവരമ്പത്തും സമീപപ്രദേശങ്ങളിലും താമസിക്കുന്ന 100 ലേറെ കുടുംബങ്ങളുടെ ജീവിതം ഓരുവെളളത്തിന്റെ തളളിക്കയറ്റം മൂലം ദു:സ്സഹമായിരിക്കുകയുമാണ്. സമൃദ്ധമായി വിളവ് നല്‍കിയിരുന്ന പച്ചക്കറിക്കൃഷികളും ഉണങ്ങി നശിക്കും. ശുദ്ധജലസ്ത്രോതസ്സുകള് മുഴുവന്‍ മലിനമാക്കാപ്പെടുന്നതുവഴി ചെല്ലാനത്തെ നിരന്തരമായി വേട്ടയാടിക്കൊണ്ടിരിക്കുന്ന ശുദ്ധജലക്ഷാമവും അതിരൂക്ഷമാകും.
വര്‍ഗ്ഗീസുകുട്ടി മുണ്ടുപറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പുഷ്പ്പന് കണ്ണിപുരത്ത്, സെവ്യര് തറയില്‍, റോജി ആറാട്ടുകുളങ്ങര, ബെന്നി പുളിക്കല്‍, സെവി ഒലിപ്പറമ്പില്‍, റോബി മടത്തിപറമ്പില്‍, മറിയാമ്മ, സെവി മാഗി സേവ്യര്‍, സിബിള്‍ ബെന്നി, ബസുമതി തറേപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: