സ്വതന്ത്രമായ ഇച്ഛ എന്നതബദ്ധം. ഇച്ഛ ഒരിക്കലും സ്വതന്ത്രമല്ല, അതെങ്ങനെ സ്വതന്ത്രമാകും? മനുഷ്യന് ബദ്ധനായതില്പ്പിന്നെയാണ് ഇച്ഛയുണ്ടാകുന്നത്, അതിനുമുമ്പല്ല, ഇച്ഛ ബന്ധനംതന്നെ. എന്നാല്‍ അതിന്നടിസ്ഥാനമായത് ബന്ധമല്ല, സ്വാതന്ത്ര്യമാണ്. അതുകൊണ്ട്, ഭൂമിയില്‍ മര്ത്ത്യജീവിതമെന്നോ സ്വര്‍ഗത്തില്‍ വേദജീവിതമെന്നോ പറയുന്ന ബദ്ധാവസ്ഥയിലിരിക്കുമ്പോഴും നമ്മുടെ ദിവ്യാവകാശമായ സ്വാതന്ത്ര്യബോധത്തിന്റെ സ്മൃതി നമ്മളിലുണ്ട്. അതിനെ (യഥാര്‍ത്ഥ സ്വാതന്ത്ര്യത്തെ) അറിഞ്ഞോ അറിയാതെയോ പ്രാപിക്കാനാണുതാനും നമ്മുടെ പരിശ്രമങ്ങളെല്ലാം അതു കിട്ടിയില്പ്പിന്നെ നിമയങ്ങള്‍ എങ്ങനെ ബന്ധകങ്ങളാകും? ജഗത്തില്‍ ഒന്നും ബന്ധകമാവില്ല. എന്തുകൊണ്ടെന്നാല്‍ ജഗത്തുമുഴുവന്‍ ആത്മാവിലിരിക്കുന്നു. അത് സാക്ഷാത്കരിച്ച ആള് ആത്മാവായും ഭവിച്ചിരിക്കുന്നു.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: