ചെന്നൈ: ഓസ്ട്രേലിയയ്ക്ക് എതിരെയുള്ള ഏകദിന ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. യുവരാജ് സിംഗ് ടീമില്‍ തിരിച്ചെത്തി. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് യുവരാജ് ടീമില്‍ തിരിച്ചെത്തുന്നത്. ദിനേശ് കാര്‍ത്തിക്കിനെയും ഉമേഷ് യാദവിനെയും ഒഴിവാക്കി.
ഈ വര്‍ഷം ജനുവരിയില്‍ ധര്‍മ്മശാലയില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു യുവിയുടെ അവസാന മത്സരം. ചലഞ്ചര്‍ ട്രോഫിയില്‍ വെസ്റ്റിന്‍ഡീസ് എ ടീമിനെതിരെ ഇന്ത്യ എയ്ക്കു വേണ്ടി യുവരാജ് നടത്തിയ ശ്രമമാണ് തിരിച്ചുവരവിന് വഴിയൊരുക്കിയത്. മൂന്ന് കളിയില്‍ നിന്നും 224 റണ്‍സാണ് യുവി നേടിയത്.
ഏഴ് ഏകദിന മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ക്കും ട്വന്റി20 മത്സരങ്ങള്‍ക്കുമുള്ള ടീമിനെയാണ് ചെന്നൈയില്‍ ചേര്‍ന്ന ബി.സി.സി.ഐ സെലക്ഷന് കമ്മിറ്റി തീരുമാനിച്ചത്. എന്നാല്‍ വിരേന്ദ്ര സേവാഗിനും ഗൗതം ഗംഭീറിനും ടീമില്‍ ഇടം കണ്ടെത്താനായില്ല.
ഒക്ടോബര്‍ 10ന് നടക്കുന്ന ട്വന്റി-20ക്ക് രാജ്കോട്ട് വേദിയാകും. പൂനെയിലും ജയ്പൂറിലും മൊഹാലിയിലുമായാണ് ആദ്യ മൂന്ന് ഏകദിനങ്ങളും നടക്കുന്നത്.
ടീം: എം എസ് ധോണി(ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, യുവരാജ് സിംഗ്, സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ, ആര് അശ്വിന്, ഭുവനേശ്വര്‍ കുമാര്‍, ഇശാന്ത് ശര്‍മ്മ, വിനയ് കുമാര്‍, അമിത് മിശ്ര, അമ്പാട്ടി റായിഡു, ഷാമി അഹമ്മദ്, ജയദേവ് ഉനാദ്കത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: