കൊച്ചി: കണ്‍സ്യൂമര്‍ ഫെഡിന്റെ ഓഫീസുകളിലും ഗോഡൗണിലും വിജിലന്‍സ് റെയ്ഡ് നടത്തി. ഓപ്പറേഷന് അന്നപൂര്‍ണ്ണ എന്ന പേരിലാണ് പരിശോധന. കൊച്ചിയിലെ പ്രധാന ഓഫീസില്‍ വിജിലന്‍സ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കണ്‍സ്യൂമര്‍ ഫെഡിന്റെ ഇടപാടുകളില്‍ അഴിമതി നടക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് റെയ്ഡ് നടത്തുന്നത്. കൊല്ലത്തെ ഗോഡൗണില്‍ പതിനാല് ലക്ഷം രൂപയുടെ സാധനം കത്തിച്ചു കളഞ്ഞതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ബില്ലുകളില്‍ തിരിമറി നടക്കുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷത്തെ രേഖകളാണ് വിജിലന്‍സ് പരിശോധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: