വാഷിങ്ങ്ടണ്‍: ഇനി റോബോട്ടുകളും ചിന്തിച്ചു പ്രവര്‍ത്തിക്കും. നവയുഗ യന്തിരന്മാര്ക്കായി തലച്ചോര്‍ വികസിപ്പിച്ചിരിക്കുന്നു അമേരിക്കയിലെ ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന് ഡോ. ജഗന്നാഥന് ശാരംഗപാണി.
ഗവേഷക ശ്രമങ്ങള്‍ ഫലപ്രാപ്തിയിലെത്തിയാല്‍ സ്വയംനിയന്ത്രണ ശേഷിയുള്ളവരായിമാറും യന്ത്രമനുഷ്യര്‍. അധികം മേല്‍നോട്ടത്തിനു വിധേയമാകാതെ ഒരു ജോലി പൂര്‍ത്തിയാക്കാന്‍ റോബോട്ടുകള്‍ക്ക് കഴിയുമെന്നു സാരം.
സാധാരണയായി റോബോട്ടുകളെ ഉപയോഗിച്ചുള്ള ഒരു ദൗത്യങ്ങള്‍ക്ക് ഒരു പ്രത്യക ക്രമമായ പഥം ഒരുക്കിയിരിക്കും. പ്രധാന റോബോട്ടായിരിക്കും അതു നിയന്ത്രിക്കുക. മറ്റുള്ളവ അതു പിന്തുടരും. റോബോ ബോസിന് എന്തെങ്കിലും തകരാര്‍ സംഭവിക്കുമ്പോള്‍ കാര്യങ്ങള്‍ അവതാളത്തിലാകുകയാണ് പതിവ്. എന്നാല്‍ വിവരങ്ങള്‍ ശേഖരിച്ചും വിശകലനം ചെയ്തും പ്രതികരിക്കാന്‍ പ്രാപ്തമാക്കുന്ന പുതിയ ഹാര്ഡ്വെയര് റോബോകളെ മുന്നോട്ടു നയിക്കും. ഇതിലൂടെ ക്യാപ്റ്റന്റെ ചുമതല മറ്റൊരു റോബോര്‍ട്ട് ഏറ്റെടുക്കുന്നതിനും ജോലി പൂര്‍ത്തീകരിക്കുന്നതിനും സാധിക്കും. യന്ത്രമനുഷ്യരെ ഉപയോഗിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളും ഖാനനവുമൊക്കെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് കണ്ടെത്തല്‍ സഹായകമാകുമെന്നു വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: