മരട്: വളന്തക്കാട് തുരൂത്തീല് കണ്ടല്‍ ചെടികള്‍ വെട്ടിനശിപ്പിച്ചതിനെതിരെ കര്ശനനിയമനടപടിയുമായി വനം വകുപ്പ് രംഗത്ത് ഭൂമാഫിയകളുടെ ഒത്താശയോടെയാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് വളന്തക്കാട്ടില്‍ കണ്ടലുകള്‍ വെട്ടിനശിപ്പിച്ചത്. സംഭവത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വനം വകുപ്പ് കേസെടുത്ത് പ്രദേശത്ത് നിര്‍മ്മാണ പദ്ധതിക്കുവേണ്ടി വന്‍കിട സ്വകാര്യ കമ്പനി ഇരുനൂറ് ഏക്കറോളം ഭൂമി കൈവശപ്പെടുത്തിയിരുന്നു. ഈ പ്രദേശത്തെ കണ്ടലുകളാണ് വെട്ടിമാറ്റിയത്.
തീരദേശപരിപാലന നിയമം അനുസരിച്ച് സിആര്‍ഇസെഡ് സോണ്‍ ഒന്നില്‍പ്പെടുന്നതാണ് വളന്തക്കാട് പ്രദേശം. ഇവിടെ നടന്ന കണ്ടല്‍ നശീകരണത്തിനെതിരെ പ്രദേശവാസികളാണ് ആദ്യം എതിര്‍പ്പുമായി രംഗത്തുവന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയാണ് ഭൂവുടമക്കും മറ്റും എതിരെ കേസെടുത്തത്.
പരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുന്ന കണ്ടല്‍ നശീകരണത്തിനെതിരേയും മറ്റും വനസംരക്ഷണ നിയമം അനുസരിച്ചാണ് കേസെടുത്തിരുന്നത്. തുടര്‍ന്നാണ് ഇതു മൂലം ഉണ്ടാകുന്ന നഷ്ടം കണക്കാക്കി അത് ഭൂവുടമയില്‍ നിന്നും ഈടാക്കാന്‍ കോടനാട് റേഞ്ച് ഓഫീസറുടെ മേല്‍നോട്ടത്തില്‍ എറണാകുളം സിജെഎം കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
വളന്തക്കാട് കണ്ടല്‍ നശീകരണവുമായി ബന്ധപ്പെട്ട് ശക്തമാ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ഫോറസ്റ്റ് റേയിഞ്ച് ഓഫീസര്‍ കെ.കെ.സാബു പറഞ്ഞു. ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മേല്‍നോട്ടത്തിലാണ് കണക്കെടുപ്പുനടത്തി നഷ്ടപരിഹാരം ഇടാക്കേണ്ടതും മറ്റും നിശ്ചയിച്ചത്. നഷ്ടപരിഹാരം ഈടാക്കേണ്ട കാര്യത്തില്‍ വിട്ടുവിഴ്ചയില്ല. ഈ ഇനത്തില്‍ ബന്ധപ്പെട്ടവരില്‍ 80 ലക്ഷം നഷ്ടപരിഹാരം ഇടാക്കാനുള്ള കേസുമായി മുന്നോട്ടുപോകുമെന്ന് വനം വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: