കൊച്ചി: മാലിന്യ സംസ്കരണ രംഗത്തെ മികവുറ്റതും മാതൃകപരവുമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള 201213 വര്‍ഷത്തെ ഗാന്ധിപുരസ്ക്കാരം നോവേസ്സ്റ്റ്് ഇന്‍സിനറേറ്റര്‍ നിര്‍മ്മാതക്കളായ സ്റ്റീല്‍ ടെക് മാനേജിംഗ് ഡയറക്റ്ററും ചെയര്‍മാനുമായ കബീര്‍ ഷായ്ക്ക് ലഭിക്കും.
ഇന്ധന രഹിതവും അനുഗുണവുമായ നിലയില്‍ മാലിന്യ സംസ്കരണ രംഗത്ത് നടത്തിവരുന്ന സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഗാന്ധി പീസ് ഫൗണ്ടേഷന് സംസ്ഥാനതലത്തില്‍ നല്‍കുന്നതാണ് അവാര്‍ഡ.് എഞ്ചിനിയറിംഗ് മേഖലയില്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വര്‍ഷങ്ങളോളം നിന്ന കഠിനാധ്വാനത്തിലൂന്നിനിന്നുകൊണ്ടുള്ളതും ലക്ഷ്യബോധത്തിലധിഷ്ഠിതവുമായ നിരവധി ഗവേഷണ നിരീക്ഷണങ്ങളിലൂടെ കബീര്‍ഷാ കണ്ടെണ്ടണ്ടണ്ടത്തിയ ഇന്ധന രഹിതവും ഏത് സാഹചര്യങ്ങള്‍ക്കും അനുയോജ്യമാംവിധം ഉപയോഗിക്കാവുന്നതുന്നമായ സ്വയം നിയന്ത്രിത സംവിധാനതോടുകൂടിയ നോവേസ്സ്റ്റ് ഇന്‍സിനറേറ്റര്‍ പരിന്ഥിതിസംരക്ഷണ രംഗത്തെ വിപ്ലവകരമായ കണ്ടത്തലാണെണെന്ന് അവാര്‍ഡ് കമ്മിറ്റി ചെയര്മാന് പ്രൊഫ:ശ്രീരംഗനാഥ്, മെമ്പര്‍മാരായ ഡോ.ഷാഹുല്‍ഹമീദ്, ഡോ.വി.ആര്.പത്മനാഭന് എന്നിവര്‍ അറിയിച്ചു.
പതിനായിരത്തിയൊന്നു രൂപയും ശില്വുമടങ്ങുന്ന അവാര്‍ഡ് മഹാത്മജിയുടെ 144-ാംജന്മവാര്ഷികദിനാഘോഷ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വച്ച് കബീര്‍ ഷായക്ക് സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: