ലക്നൗ: മണല്മാഫിയക്കെതിരെയുള്ള പോരാട്ടത്തിലൂടെ യു.പി സര്‍ക്കാരിന്റെ അതൃപ്തി സമ്പാദിച്ച് സസ്പെന്‍ഡ് ചെയ്ത യുവ ഐ.എ.എസ് ഓഫീസറും ഗൗതം ബുദ്ധനഗര്‍ സബ് ഡിവിഷണല്‍ മജിസ്ടേറ്റുമായ ദുര്‍ഗ ശക്തി നാഗ്പാലിനെ സ്ഥലംമാറ്റി. കാണ്‍പൂര്‍ റൂറലില്‍ ജോയിന്റ് മജിസ്ട്രേറ്റായിട്ടാണ് മാറ്റിയിരിക്കുന്നത്.
ദുര്‍ഗയ്ക്കൊപ്പം 23 ഐ.എ.എസ് ഓഫിസര്‍മാരെയും മാറ്റി ഭരണതലത്തില്‍ അഴിച്ചുപണി നടത്തിയിട്ടുണ്ട്. സ്ഥലംമാറ്റം സ്വാഭാവികമാണെന്ന വിശദീകരണമാണ് സര്‍ക്കാര്‍ നല്‍കുന്നത്. കഴിഞ്ഞ ജൂലൈ 27ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ദുര്‍ഗയെ കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാര്‍ സര്‍വ്വീസില്‍ തിരികെയെടുത്തത്.
ആരാധനാലയത്തിന്റെ മതില് പൊളിച്ചുവെന്ന പേരിലാണ് ദുര്‍ഗയെ അഖിലേഷ് യാദവ് സര്‍ക്കാര്‍ സസ്പെന്റ് ചെയ്തത്. എന്നാല്‍ മണല്‍ മാഫിയയ്ക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചിരുന്ന ദുര്‍ഗയെ ഇതിന്റെ പേരിലാണ് സസ്പെന്റ് ചെയ്തതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: