ന്യൂദല്‍ഹി: ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവരെ അയോഗ്യരാക്കണമെന്ന സുപ്രീം കോടതി വിധി മറികടക്കാനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന ഓര്ഡിനെന്സിനെ കുറിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിശദീകരണം തേടി.
വ്യാഴാഴ്ച്ചയാണ് രാഷ്ട്രപതി ഇതു സംബന്ധിച്ച വിശദീകരം തേടിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയോടും പാര്‍ലമെന്ററികാര്യ മന്ത്രി കമല്നാഥിനോടും നിയമ മന്ത്രി കപില്‍ സിബലിനോടുമാണ് രാഷ്ട്രപതി വിശദീകരണം ആവശ്യപ്പെട്ടത്.
രാഷ്ട്രപതി ഓര്‍ഡിനന്‍സ് നിരസിക്കണമെന്ന് ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടിയായ ബിജെപി, ആം ആദ്മി പാര്‍ട്ടി, പൊതു പ്രവര്‍ത്തകര്‍ എന്നിവര്‍ രംഗത്ത് വന്നിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇപ്പോല്‍ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ഔദ്യോഗിക റിപ്പോര്‍ട്ടുകളനുസരിച്ച് രണ്ട് മന്ത്രിമാര്‍ വീശദീകരണം നല്‍കിയെന്നാണ് അറിയാന്‍ കഴിയുന്നത്.
ജൂലൈ 10ന് സുപ്രീം കോടതി ക്രിമനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവരെ ആയോഗ്യരാക്കണമെന്ന് ഉത്തരവിറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: