ഇസ്ലാമാബാദ്: തെക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 350 കവിഞ്ഞു. പരുക്കറ്റവരില്‍ നിരവധി പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ സൈന്യവും രക്ഷാ പ്രവര്‍ത്തകരും ശ്രമങ്ങള്‍ ഊര്‍ജിതമാക്കി.
ബലൂചിസ്ഥാനിലെ അവരാന് ജില്ലയിലാണ് ഭൂകമ്പം ഏറ്റവും ദുരിതം വിതച്ചത്. ഇവിടെ ആയിരക്കണക്കിന് വീടുകള്‍ തകര്‍ന്നു. സ്കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും ആശുപത്രികളും നിലംപൊത്തി.
പ്രതികൂലസാഹചര്യങ്ങളും ഗതാഗത സൗകര്യങ്ങളുടെ അഭാവവും രക്ഷാപ്രവര്‍ത്തനങ്ങളെ പിന്നോട്ടടിച്ചിട്ടുണ്ട്. ഭൂചലനമുണ്ടായി മണിക്കൂറുകള്‍ക്കുശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ദുരന്തമേഖലകളില്‍ എത്താന്‍ സാധിച്ചത്.
ആറു ജില്ലകളിലെ മൂന്നു ലക്ഷംപേരെ പ്രകൃതിക്ഷോഭം ബാധിച്ചതായി അധികൃതര്‍ പറഞ്ഞു. ഈ ജില്ലകളിലെല്ലാം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
പതിനായിരക്കണക്കിനുപേര്‍ക്ക് ഭക്ഷണവും വെള്ളവും ഇതുവരെ ലഭ്യമായിട്ടില്ല. ഈ സാഹചര്യത്തില്‍ ഹെലികോപ്റ്റുകള് വഴി ഭക്ഷണവും മരുന്നുമൊക്കെ വിതരണം ചെയ്യാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പരുക്കേറ്റവരെ പരിചരിക്കാന്‍ സൈനിക ഡോക്റ്റര്‍മാരെയും നിയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: