കൊല്ലം: ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ച് ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അഖിലകേരളാടിസ്ഥാനത്തില്‍ ഗാന്ധിജിയും ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരവും എന്ന വിഷയത്തില്‍ ക്വിസ് മത്സരം നടത്തും. ഒക്ടോബര്‍ മൂന്നിന് രാവിലെ 9.30ന് തിരുവനന്തപുരത്ത് വഞ്ചിയൂരിലുള്ള കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഓഫീസ് ഓഡിറ്റോറിയത്തിലാണ് മത്സരം. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ക്ക് യഥാക്രമം 10001, 7501, 5001, രൂപ കാഷ് അവാര്‍ഡ് ലഭിക്കും. മത്സരം സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള വിക്ടര്‍ ചാനലില്‍ സംപ്രേഷണം ചെയ്യും. ഒരു സ്കൂളിനെ പ്രതിനിധീകരിച്ച് രണ്ട് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ 27നകം കണ്‍വീനര്‍, ഗാന്ധിജയന്തി ക്വിസ് 2013, കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ്, വഞ്ചിയൂര്‍, തിരുവനന്തപുരം-35 എന്ന വിലാസത്തിലോ [email protected] എന്ന വിലാസത്തിലോ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2471696, 2471695, 9447452566, 9961391877.
കേരളപ്രദേശ് ഗാന്ധിയുവമണ്ഡലം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മഗാന്ധിയുടെ 144-ാമത് ജയന്തി ദിനം ഒക്ടോബര്‍ 2ന് മാനവമൈത്രദിനമായി ആചരിക്കും. മഹാത്മജിയെ സ്മരിക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി ഗാന്ധി അനുസ്മരണ-ദേശീയോദ്ഗ്രഥന-ലഹരിവിരുദ്ധ ബോധവത്സകരണവും, സാംസ്കാരി സദസുകളും, സൗഹൃദകൂട്ടായ്മയും നടത്തുമെന്ന് സംസ്ഥാന ചെയര്മാന് അയത്തില്‍ സുദര്ശനന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: