ഇസ്ലാമാബാദ്: സിഖ് സമുദായവും അവരുടെ ആരാധനാലയങ്ങളുമാണ് ഭീകര സംഘടനയായ താലിബാന്റെ അടുത്ത ലക്ഷ്യമെന്ന് പാക്കിസ്ഥാന് സര്‍ക്കാര്‍ പറഞ്ഞു.
നൂറോളം പേരുടെ മരണത്തിനിടയാക്കിയ പെഷാവാര്‍ പള്ളിയിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാക്കിസ്ഥാന് സര്‍ക്കാരിന്റെ ഈ മുന്നറിയിപ്പ്. ഭീതിയുടെ നിഴലില്‍ ആഭ്യന്തര മന്ത്രാലയം സിഖ് ആരാധനാലയങ്ങള്‍ക്ക്(ഗുരുദ്വാരാസ്) സുരക്ഷയേകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പഞ്ചാബ് സര്‍ക്കാര്‍ ലാഹോറിലെ കമ്മീഷണര്‍ക്ക് സുരക്ഷ സംബന്ധിച്ച പദ്ധതിയൊരുക്കാന്‍ നിര്‍ദ്ദേശം നല്കി കഴിഞ്ഞു. പ്രത്യേകിച്ച് നന്കാനാ സാഹിബിലെ ഗുരുദ്വാരയ്ക്കാണ് സുരക്ഷയക്ക് ഉത്തരവ് നല്‍കിയിരിക്കുന്നത്.
പ്രവിശ്യയിലെ സര്‍ക്കാരിനോട് ആഭ്യന്തര മന്ത്രാലയം മത പണ്ഡിതന്മാരുടേയും എന്ജിഓയുടേയും മറ്റും സഹകരണം തേടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്നവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് ആഭ്യന്തര മന്ത്രി സിഎച്ച് നിസാര്‍ അലി ഖാന് പ്രതിനിധികളുടെ യോഗം വിളിച്ച് ചേര്‍ക്കുമെന്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: