റെയ്റോബി: കെനിയന്‍ തലസ്ഥാനമായ റെയ്റോബിയിലെ വെസ്റ്റ് ഗേറ്റ് മാളിലുണ്ടായ ഭീകരാക്രമണത്തില്‍ ഗുജറാത്തി കുടുംബങ്ങളില്‍ നിന്നുള്ള 20 കുട്ടികളെ കാണാതായതായി റിപ്പോര്‍ട്ട്.
ആക്രമണം നടത്തിയ അല്‍-ഷബാബ് ഭീകര സംഘത്തിലെ അഞ്ച് പേര് കൊല്ലപ്പെട്ടെന്നും പതിനൊന്ന് പേരെ കസ്റ്റഡിയിലെടുത്തെന്നും കെനിയന്‍ പ്രസിഡന്റ് ഉഹൂറു കെനിയാറ്റാ പറഞ്ഞു.
നിരവധി കുട്ടികളുടെ മൃതശരീരങ്ങള്‍ മാളിനുളളില്‍ ചിന്നി ചിതറി കിടക്കുന്നുണ്ടെന്നും ഗുജറാത്തി കുട്ടികളുടെ മരണസംഖ്യയേറാമെന്നും ഭയപ്പെടുന്നതായി സാക്ഷികള്‍ വ്യക്തമാക്കി.
കുട്ടികളെ കാണാതായത് ഇന്ത്യന്‍ സമൂഹത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തുന്നുവെന്ന് ഇന്ത്യന്‍ വംശജ പറഞ്ഞു. 20 ഗുജറാത്തി കുട്ടികളുള്‍പ്പടെ 51 പേര് കാണാതായതായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് രക്ഷപ്രവര്ത്തനത്തിലേര്പ്പെട്ടിരുന്ന ഒരാള്‍ പറഞ്ഞു.
അതിനിടെ ഭീകരാക്രമണത്തിന്റെ ഇരകളോടുള്ള ആദരസൂചകമായി കെനിയയില്‍ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഖാചരണം. നാല് ദിവസം നീണ്ടുനിന്ന സൈനിക നടപടിക്കൊടുവില്‍ ഇന്നലെ രാത്രിയോടെ ഭീകരരില്‍ നിന്നും ഷോപ്പിംഗ് മാള്‍ പൂര്‍ണമായും മോചിപ്പിച്ചു.
ആക്രമണത്തില്‍ ഇതുവരെ അഞ്ചു സുരക്ഷാ ഉദ്യോഗസ്ഥരടക്കം 70 പേര് കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ അക്രമികളില്‍ ഒരു സ്ത്രീയുമുണ്ടെന്ന വാര്‍ത്ത അല്‍ ശബാബ് നിഷേധിച്ചിട്ടുണ്ട്.
അതേസമയം ഭീകരാക്രമണത്തിന് പിന്നില്‍ ആഫ്രിക്കയ്ക്ക് പുറത്തുള്ള ഭീകര സംഘടനകളെയും സംശയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: