ആലുവ: ഈ അധ്യായനവര്‍ഷം മുതല്‍ പുതിയതായി എണ്‍പത് വിദ്യാലയങ്ങളില്‍ നാഷണല്‍ സര്‍വീസ് സ്കീമിന് അനുമതി നല്‍കിയതായി വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദു റബ്ബ് പറഞ്ഞു. ആലുവ മഹാത്മാഗാന്ധി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന എന്‍എസ്എസിന്റെ വാര്‍ഷികയോഗവും അവാര്‍ഡ് ദാനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ കാലഘട്ടത്തില്‍ എന്‍എസ്എസിന്റെ പ്രസക്തി ഏറിവരികയാണ്. ഇതിനാലാണ് ഇത്തവണ കൂടുതല്‍ യൂണിറ്റുകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. എന്‍എസ്എസ് പ്രവര്‍ത്തനത്തിന് ഹയര്‍സെക്കന്ററി എഡ്യൂക്കേഷന്‍ പതിനായിരം രൂപയും ട്രോഫിയും മന്ത്രി കൈമാറി. അഞ്ച് സ്ഥാപനങ്ങള്‍ക്ക് മികച്ച യൂണിറ്റിനുള്ള പുരസ്ക്കാരം നേടി. പ്രോഗ്രാം ഓഫീസര്‍ക്കുള്ള അവാര്‍ഡ് നാലുപേര്‍ കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: