ഒട്ടാവ: കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൊബൈല്‍ സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ബ്ലാക്ക് ബെറി ഇന്ത്യന്‍ വംശജനായ പ്രേം വത്സയുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോക്സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് വാങ്ങും. ഏറ്റെടുക്കലിനായുള്ള ധാരണാപത്രത്തില്‍ ഇരു കമ്പനികളും ഒപ്പിട്ടു. നവംബര്‍ ആദ്യ വാരത്തോടെ കൈമാറ്റം പൂര്‍ണമാകും.
ഏകദേശം 3000 കോടി രൂപയുടേതാണ് ഇടപാട്. ആന്‍ഡ്രോയിഡും ആപ്പിളിന്റേയും കടന്നുകയറ്റത്തോടെ ബ്ലാക്ക്ബെറി പ്രതിസന്ധിയില്‍ ആയിരുന്നു. സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് അനുദിനം മത്സരം ഏറിവരുന്ന സാഹചര്യത്തിലും. ബ്ലാക്ക്ബെറി അടുത്തിടെ പുറത്തിറക്കിയ ഫോണുകള്‍ക്ക് വിപണിയില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നില്ല. മാത്രമല്ല പ്രതിസന്ധിയെ തുടര്‍ന്ന് 4500 ജീവനക്കാരെ കമ്പനി പിരിച്ചുവിടാനും തീരുമാനിച്ചു.
കമ്പനി നഷ്ടത്തിലേക്ക് വീണ്ടും നീങ്ങുന്നതിനെ തുടര്‍ന്നാണ് തോഴിലാളികളെ ഒഴിവാക്കന്‍ തീരുമാനിച്ചത്. മൊത്തം തൊഴിലാളികളുടെ 40 ശതമാനം പേരെയാണ് ഇപ്പോള്‍ പിരിച്ചുവിടാന്‍ പദ്ധതി. പുതിയ മോഡലായ Z10 ടച്ച് സ്ക്രീന്‍ ഫോണുകള്‍ വിറ്റഴിക്കാനാവാതെ വന്നതോടെ നൂറു കോടി ഡോളറിന്റെ നഷ്ടമാണ് രണ്ടാം പാദത്തില്‍ ബ്ലാക്ക്ബെറിക്കുണ്ടായത്. ആപ്പിള്‍ സാംസങ്ങ് എന്നീ കമ്പനികള്‍ വിപണിയില്‍ തങ്ങളുടെ അധിപത്യം ഉറപ്പിച്ചതോടെയാണ് സ്മാര്‍ട്ട് ഫോണ്‍ എന്നതിന്റെ പര്യായമായ ബ്ലാക്ക്ബെറിക്ക് അടിത്തറ നഷ്ടപ്പെട്ടത്.
ഹൈദ്രാബാദുകാരനായ പ്രേം വത്സ കാനഡയിലെ ടൊറന്റോ ആസ്ഥാനമായുള്ള ഫയര്‍ഫോക്സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സിന്റെ ചെയര്‍മാനാണ്. ഓഹരിവിപണിയില്‍ നിന്നും ഏറ്റവുമധികം സ്വത്തു സമ്പാദിച്ചിട്ടുള്ള വാറന്‍ ബഫറ്റിനെ അനുസ്മരിക്കുന്ന രീതിയില്‍ കനേഡിയന്‍ വാറന്‍ ബഫറ്റ് എന്നാണ് പ്രേം അറിയപ്പെടുന്നത്.
ഐ.ഐ.ടിയില്‍ കെമിക്കല്‍ എന്‍ജിനിയറിംഗ് പഠിച്ച പ്രേം പിന്നീട് കാനഡയിലേക്ക് ചേക്കേറു കയായിരുന്നു. ഒരു കാലത്ത് ലോകമെങ്ങും കോര്‍പ്പറേറ്റുകള്‍ക്ക് പ്രിയപ്പെട്ട ബ്ളാക്ക് ബെറിയെ പുനരുജ്ജീവിപ്പിക്കുകയാണ് പ്രേമിന്റെ ലക്ഷ്യം. പുതിയ ഏറ്റെടുക്കല്‍ ബ്ലാക്ക്ബെറിക്ക് ജീവന് നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: