മരട്: വിഭാഗീയത മൂര്‍ഛിച്ച് മരട് സിപിഎമ്മില്‍ ചേരിപ്പോര് മുറുകുന്നു. സാമ്പത്തിക അഴിമതി ആരോപണത്തെതുടര്‍ന്ന് ലോക്കല്‍ സെക്രട്ടറിക്കെതിരെ അച്ചടക്കനടപടിയെടുത്തതിനെതിരെ ഒരു വിഭാഗം പരസ്യമായി രംഗത്തിറങ്ങി. ജില്ലാ നേതൃത്വത്തിന്റെ നടപടിക്കെതിരെ വിഎസ് പക്ഷക്കാരായ സിഐടിയു തൊഴിലാളികള്‍ ഇന്നലെ മരടില്‍ പ്രകടനം നടത്തി.
സിഐടിയുവിന്റെ കുണ്ടന്നൂര്‍ പൂളിലെ ചുമട്ടുതൊഴിലാളികളാണ് പിഎം ജില്ലാ നേതൃത്വത്തിനെതിരെയുള്ള മുദ്രാവാക്യവുമായി തെരുവിലിറങ്ങിയത്. ലോക്കല്‍ സെക്രട്ടറിക്കെതിരേയുള്ള നടപടി ഏകപക്ഷീയമാണെന്നും പ്രതിഷേധക്കാര്‍ വിളിച്ചുപറഞ്ഞു. രാവിലെ നടന്ന പ്രകടനത്തിനുശേഷം വൈകിട്ട് ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ പങ്കെടുത്തയോഗം തൃപ്പൂണിത്തുറ ഏരിയാ കമ്മറ്റി ഓഫീസില്‍ നടന്നു. ജില്ലാനേതൃത്വത്തിന്റെ അച്ചടക്കനടപടിക്കെതിരെ വിഎസ്പക്ഷം യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചു. ചുമതലയില്‍നിന്നും നീക്കിയലോക്കല് സെക്രട്ടറിക്ക് പകരക്കാരനെ കണ്ടെത്താനായിരുന്നു യോഗം.
സിഐടിയുവിന്റെ പ്രാദേശിക ഭാരവാഹികൂടിയാണ് സിപിഎം മരട് ലോക്കല്‍ സെക്രട്ടറി പി.വി.ശശി ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറിനടത്തി എന്ന പരാതിയെതുടര്‍ന്നാണ് ജില്ലാ നേതൃത്വം ലോക്കല്‍ സെക്രട്ടറിയെ ഒരു വര്‍ഷത്തേക്ക് സസ്പെന്റുചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ നടപടി ഏകപക്ഷീയമാണെന്നാണ് ഒരു വിഭാഗം ഉന്നയിക്കുന്ന വാദഗതി. ജില്ലാ കമ്മറ്റി തീരുമാനറിപ്പോര്ട്ടുചെയ്യാനായി ഇന്നലെ തൃപ്പൂണിത്തുറയില്‍ ചേര്‍ന്ന യോഗം സിഐടിയു വിഭാഗം ബഹിഷ്കരിച്ചിരുന്നു. നടപടിക്കെതിരെ ഉറച്ചനിലപാടെടുക്കാനാണ് വിഎസ് പക്ഷത്തിന്റെ നീക്കം. ഇതിന്റെ ഭാഗമാണ് ഇന്നുരാവിലെ നടന്ന പ്രതിഷേധ പ്രകടനം. കുണ്ടന്നൂരില്‍ നിന്നും തുടങ്ങി മരട് കൊട്ടാരത്തിലെത്തിതിരികെ ജംഗ്ഷനില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: