കൊച്ചി: ഇരുപത്താഞ്ചാമത് ദേശീയ ഇന്റര്‍സോണ്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിവസവും തമിഴ്നാടിന്റെ കുതിപ്പിന് എറണാകുളം ഹാരാജാസ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. രണ്ടാം ദിവസമായ ഇന്നലത്തെ മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ ഓവറോള്‍ വിഭാഗത്തില്‍ 323.5 പോയിന്റുമായി തമിഴ്നാട് ഏറെ മുന്നിലാണ്. 227 പോയിന്റുള്ള മഹാരാഷ്ട്രയാണ് രണ്ടാമത്. ആദ്യദിവസം നാലാം സ്ഥാനത്തായിരുന്ന കേരളം രണ്ടാം ദിവസത്തെ മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുണ്ട്. 180 പോയിന്റാണ് ആതിഥേയരായ കേരളത്തിനുള്ളത്.
പുരുഷ-വനിതാ വിഭാഗങ്ങളിലും തമിഴ്നാട് തന്നെയാണ് ഒന്നാമത്. പുരുഷ വിഭാഗത്തില്‍ 147.5 പോയിന്റും വനിതാ വിഭാഗത്തില്‍ 176 പോയിന്റുമാണ് തമിഴ്നാടിനുള്ളത്. വനിതാ വിഭാഗത്തില്‍ കേരളമാണ് രണ്ടാമത്. 125 പോയിന്റ്. പുരുഷ വിഭാഗത്തില മഹാരാഷ്ട്ര 108 പോയിന്റുമായി രണ്ടാമതും 80 പോയിന്റുമായി ഹരിയാന മൂന്നാമതുമാണ്. കേരളം 55 പോയിന്റുമായി ആറാമതാണ്.
രണ്ടാം ദിവസമായ ഇന്നലെ നാല് പുതിയ റെക്കോര്‍ഡുകള്‍ക്കാണ് മഹാരാജാസ് കോളേജ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഒരു ദേശീയ റെക്കോര്‍ഡും മൂന്ന് മീറ്റ് റെക്കോര്‍ഡും ഇതില്‍ ഉള്‍പ്പെടും. 14 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ 600 മീറ്ററില്‍ തമിഴ്നാടിന്റെ ആര്. നവീന്‍ പുതിയ ദേശീയ റെക്കോര്‍ഡിന് ഉടമയായി. പുതിയ മീറ്റ് റെക്കോര്‍ഡും നവീന്‍ സ്വന്തമാക്കി. ആണ്‍കുട്ടികളുടെ അണ്ടര്‍ 18 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മഹാരാഷ്ട്രയുടെ സുമിത് കുമാര്‍ ജെയ്സ്വാള്‍, അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 1000 മീറ്ററില്‍ ഝാര്‍ഖണ്ഡിന്റെ നീതു കുമാരി, അണ്ടര്‍ 18 ആണ്‍കുട്ടികളുടെ ഒക്റ്റാത്തലണില് മഹാരാഷ്ട്രയുടെ അമോലക് സിംഗ് എന്നിവരാണ് ഇന്നലെ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്.
രണ്ടാം ദിവസമായ ഇന്നലെ കേരളം ആറ് സ്വര്‍ണ്ണവും രണ്ട് വെള്ളിയും നാല് വെങ്കലവും കരസ്ഥമാക്കി. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മെയ്മോന് പൗലോസ്, അണ്ടര്‍ 16 പെണ്‍കുട്ടികളുടെ ലോംഗ്ജമ്പില്‍ ദിഫ്ന ജോസ്, അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പി. മെര്ലിന്, അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പില്‍ ആതിര സുരേന്ദ്രന്, ജാവലിന്‍ ത്രോയില്‍ ഗോപിക നാരായണന്, ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ട്വിങ്കിള്‍ ടോമി എന്നിവരാണ് രണ്ടാം ദിവസം കേരളത്തിന് വേണ്ടി സ്വര്‍ണ്ണം നേടിയത്. 14 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ 600 മീറ്ററില്‍ പി.സി. പ്രജീത, ഹൈജമ്പില്‍ എയ്ഞ്ചല്‍ പി. ദേവസ്സ്യ എന്നിവരാണ് വെള്ളിമെഡല്‍ കരസ്ഥമാക്കിയത്. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ലോംഗ്ജമ്പില്‍ ആതിര സുരേന്ദ്രന്, ഹൈജമ്പില്‍ ലിബിയ ഷാജി, അണ്ടര്‍ 20 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജെയ്സ് റാണി സെബാസ്റ്റ്യന്‍, അണ്ടര്‍ 16 വിഭാഗം 1000 മീറ്ററില്‍ ലേഖ ഉണ്ണി എന്നിവര്‍ വെങ്കലവും കരസ്ഥമാക്കി.
സ്പോര്‍ട്സ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: