തത്വര്ത്ഥത്തെ മനസ്സിലാക്കാതിരിക്കുന്നത് അജ്ഞത മൂലമാണ്. ഈ സത്യം മനസ്സിലാക്കാതെ ദുഃഖിതനാവുന്നു മനുഷ്യന്. എന്നാല്‍ ഈ തത്ത്വം മനസ്സിലാക്കിയവനോ ദുഃഖമില്ലതാനും. ഔഷധഗുണങ്ങളെ പ്രകീര്‍ത്തിക്കുന്ന വൈദ്യന്മാരുണ്ട്. അവര്‍ രോഗത്തിന്റെ മൂലകാരണമെന്നറിയാതെ ഔഷധം നിശ്ചയിക്കുന്നു. വയറ്റുവേദന സുഖപ്പെടാന്‍ തലവേദനയ്ക്ക് മരുന്നുപുരട്ടാമോ? രോഗത്തിനും ഔഷധത്തിനും തമ്മില്‍ ബന്ധമില്ല. രോഗമെന്തെന്നും എവിടെയാണെന്നും കണ്ടുപിടിച്ച് ഉചിതമായ ഔഷധം ഉപയോഗിക്കണം. എങ്കില്‍ മാത്രമേ ശമനമുണ്ടാകൂ. ഇവിടെ വൈദ്യവിദഗ്ധന്‍ നാരായണനാണ്. അര്‍ജ്ജുനന്റെ രോഗം യഥാര്ത്ഥത്തിലറിഞ്ഞു. ചികിത്സാവിധികളും നിശ്ചയിച്ചു. ഔഷധലേപനം കൊണ്ട് സുഖപ്പെടാത്ത വ്രണം ആന്തരികമായി ഔഷധം പ്രയോഗിച്ച് മാറ്റണം.
ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: