കരുനാഗപ്പള്ളി: വലിയത്ത് ഇബ്രാഹിംകുട്ടി ചെയര്‍മാനായ വലിയത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് നാളെ ഉച്ചയ്ക്ക് 12.15ന് ഡോ: എ. പി. ജെ. അബ്ദുല്‍കലാം ഉദ്ഘാടനം ചെയ്യും. എല്ലാ അത്യാധുനിക സജ്ജീകരണങ്ങളും ചികിത്സകളും ലഭ്യമാകുന്ന ഈ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും അടങ്ങിയ സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും പങ്കെടുക്കും.
സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വി. ശിവകുമാര്‍ അദ്ധ്യക്ഷതവഹിക്കും. കാത്ലാബിന്റെ ഉദ്ഘാടനം കേന്ദ്രസഹമന്ത്രി കെ. സി. വേണുഗോപാല്‍ നിര്‍വഹിക്കും. ഐസിയു ഉദ്ഘാടനം കൊടിക്കുന്നില്‍ സുരേഷും വലിയത്ത് സ്റ്റാര്‍കിഡ് പ്രിവിലേജ്കാര്ഡ് വിതരണം സ്പീക്കര്‍ ജി. കാര്‍ത്തികേയനും നടത്തും. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ആര്യാടന് മുഹമ്മദ്, അബ്ദുറബ്ബ്, ഷിബു ബേബിജോണ്‍ എന്നിവര്‍ വിവിധ യൂണിറ്റുകളുടെ ഉദ്ഘാടനം നടത്തും.
ഭരണവിഭാഗം ഉദ്ഘാടനം രമേശ് ചെന്നിത്തലയും ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം കോഴിക്കോട് സര്‍വ്വകലാശാല വൈസ്ചാന്സ്ലര് അബ്ദുല്‍ സലാമും നിര്‍വഹിക്കും.
മുനിസിപ്പല്‍ ചെയര്മാന് എം. അന്‍സാരി, റസൂല്‍പൂക്കുട്ടി, എംഎല്‍എമാരായ സി. ദിവാകരന്, എം.എ. ബേബി, പി.കെ. ഗുരുദാസന്, എ.എ. അസീസ്, കോവൂര്‍ കുഞ്ഞുമോന്, എംപിമാരായ പീതാംബരക്കുറുപ്പ്, കെ.എന്‍. ബാലഗോപാല്‍, ജില്ലാ കളക്ടര്‍ ബി. മോഹനന്, പ്രതാപവര്‍മ്മതമ്പാന്‍, ബിജെപി. ജില്ലാ പ്രസിഡന്റ് എം. സുനില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വലിയത്ത് ഇബ്രാഹിംകുട്ടി സ്വാഗതവും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി.എച്ച്. രാമചന്ദ്രന് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: