ക്വാന്റണ്‍: ആതിഥേയരായ മലേഷ്യയ്ക്ക് പ്രഥമ ഏഷ്യന്‍ സ്കൂള്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് കിരീടം. ഇന്ത്യ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.
12 സ്വര്‍ണം 14 വെള്ളി, 10 വെങ്കലം എന്നിവ സ്വന്തമാക്കിയാണ് മലേഷ്യ ചാമ്പ്യന്മാരായത്. ഇന്ത്യയ്ക്കും 12 സ്വര്‍ണമാണ് ലഭിച്ചത്.
എന്നാല്‍ കൂടുതല്‍ വെള്ളി നേടിയതിന്റെ കരുത്തില്‍ മലേഷ്യ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കുകയായിരുന്നു. മെഡല്‍ പട്ടികയില്‍ തായ്ലന്റാണ് മൂന്നാം സ്ഥാനത്ത്.
ഇന്നു നടന്ന പെണ്‍കുട്ടികളുടെ 4×400 മീറ്റര്‍ റിലേയില്‍ ഇന്ത്യ സ്വര്‍ണം നേടി. എന്നാല്‍ ആണ്‍കുട്ടികളുടെ ഈയിനത്തില്‍ മലേഷ്യയാണ് ചാമ്പ്യന്മാരായത്. ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളി താരം വി.വി.ജിഷയും ഹൈ ജമ്പില്‍ സപ്ന ബര്‍മനും ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടി. പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ മരിയ റൊഷേല്‍ വെള്ളി നേടി.
റിലേയില്‍ സ്വര്‍ണം നേടിയതോടെ പി.യു.ചിത്ര മീറ്റില്‍ മൂന്ന് സ്വര്‍ണം നേടി. 3000 മീറ്ററിലും 1500 മീറ്ററിലുമാണ് ചിത്ര നേരത്തെ സ്വര്‍ണം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: