സാന്‍ഫ്രാന്‍സിസ്കോ: ഗെയിമിങ് രംഗത്ത് ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന ഗ്രാന്റ് തീഫ് ആട്ടോ -5 പുറത്തിറങ്ങി മൂന്ന് ദിവസം കൊണ്ട് നേടിയത് 100 കോടിയോളം രൂപ. ലോകത്തിലാദ്യമാണ് ഒരു വീഡിയോ ഗെയിം ഇത്രത്തോളം വിറ്റുവരവ് ഉണ്ടാക്കുന്നത്. മറ്റുള്ള ഗെയിമുകളേക്കാള്‍ വന്‍ സ്വീകാര്യതയാണ് ജിറ്റിഎ-5 നു ലഭിച്ചത്.
ആദ്യദിനം ഗെയിം പുറത്തിറങ്ങിയപ്പോള്‍ തന്നെ 800 മില്യന്‍ ഡോളറാണ് ജിറ്റിഎ-5 നേടിയത്. ഗെയിം പുറത്തിറങ്ങുന്നതിനു മുമ്പുതന്നെ യുവതീ യുവാക്കള്‍ക്കിടയില്‍ വന്‍ ചര്ച്ചാവിഷയമായിത്തീരുകയായിരുന്നു. ഓരോ രംഗങ്ങളിലും അതിമനോഹരമായ പശ്ചാത്തലങ്ങളും സഭ്യത കൈവിടാതെ കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള രംഗങ്ങളും ഉള്‍പ്പെടുത്തിയാണ് പുതിയ ജിറ്റിഎ പുറത്തിറക്കിയിരിക്കുന്നത്. വെബ്സൈറ്റുകളില്‍ ജിറ്റിഎ-5നെക്കുറിച്ചുള്ള അഭിപ്രായങ്ങളും മറ്റൊന്നല്ല രേഖപ്പെടുത്തിയിരിക്കുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ജിറ്റിഎ-5 ഗെയിം പ്രേമികളെ മറ്റൊരു ലോകത്തേക്ക് കൊണ്ടു പോകുന്നു. ലോസ്ഏഞ്ചല്‍സിന്റെ വിവിധ സ്ഥലങ്ങളുടെ യാഥാര്‍ത്ഥ്യത ഒട്ടും ചോരാതെ അതേപടി പകര്‍ത്തിയിട്ടുണ്ട്. ജിറ്റിഎയുടെ നാലാമത്തെ പതിപ്പ് 2008 ലാണ് പുറത്തിറങ്ങിയത്. ജിറ്റിഎയുടെ അഞ്ച് പതിപ്പുകളാണ് ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. 16 വര്‍ഷം മുമ്പാണ് ജിറ്റിഎ ഗെയിം ആദ്യമായി പുറത്തിറങ്ങിയത്. മൂന്നും നാലും പതിപ്പിന്റെ വിജയമാണ് അഞ്ചാം പതിപ്പിന് ഇത്രയേറെ ജനപിന്തുണ നേടിക്കൊടുത്തത്.
അഞ്ച് വര്‍ഷം കൊണ്ടാണ് റോക്കര്‍ സ്റ്റാര്‍ എന്ന ഗെയിം കമ്പനി ജിറ്റിഎ5 നിര്‍മ്മിച്ചത്. 200 മുതല്‍ 250 മില്യണ്‍ ഡോളറാണ് ഗെയിം നിര്‍മ്മിക്കുന്നതിനായി കമ്പനിക്ക് ചിലവായതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കാള്‍ ഓഫ് ഡ്യൂട്ടി: ബ്ലാക്ക് ഓപ്സ് 2 എന്ന ഗെയിമായിരുന്നു ഇതുവരെ ഏറ്റവും കൂടുതല്‍ രൂപയ്ക്ക് വിറ്റഴിക്കപ്പെട്ടത്. ആദ്യദിനം 500 മില്യന്‍ ഡോളറാണ് കാള്‍ ഓഫ് ഡ്യൂട്ടി നേടിയത്. ഏഴ് ദിവസം പിന്നിട്ടപ്പോഴാണ് 100 കോടി രൂപ നേടാന്‍ ഗെയിമിനു സാധിച്ചത്.എന്നാല്‍ ജിറ്റിഎ വെറും മൂന്ന് ദിവസം കൊണ്ടാണ് ഈ തുക കടന്നത്. ലോകത്തില്‍ ഏകദേശം 160 മില്യണ്‍ ഗെയിം പ്രേമികളാണുള്ളതെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. ഇവരിലേക്കാണ് ജിറ്റിഎ-5ന്റെ വില്‍പ്പനയും ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: