ഹേഗ്: രാസായുധങ്ങളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനുള്ള അന്ത്യദിനം ഇന്നായിരിക്കെ സിറിയ സ്വന്തം പക്കലുള്ള ആയുധങ്ങളുടെ ആദ്യ റിപ്പോര്‍ട്ട് ഇന്നലെ നല്കി. രാസായുധ നിരോധനത്തിനുള്ള സംഘടനയായ ഒ.പി.സി.ഡബ്ല്യുവിനാണ് റിപ്പോര്‍ട്ട് നല്‍കിയത്.
റിപ്പോര്‍ട്ട് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് സംഘടന അറിയിച്ചു. സ്വന്തം രാജ്യത്തെ അമേരിക്കന്‍ സൈനിക ഇടപെടല്‍ ഒഴിവാക്കാനാണ് രാസായുധങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നല്കുന്നതെന്നാണ്് അമേരിക്ക- റഷ്യ ധാരണയ്ക്കു വഴങ്ങി സിറിയ അറിയിച്ചിരുന്നത്.
ആയിരത്തില്‍പരം ടണ്‍ രാസായുധങ്ങള്‍ സിറിയയുടെ കൈവശമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് കണ്ടുപിടിച്ച് നശിപ്പിക്കുക എന്നതാണ് അന്താരാഷ്ട്ര ധാരണ. രാജ്യത്ത് രാസായുധം പ്രയോഗിച്ചത് സിറിയന്‍ സൈന്യമാണെന്ന് അമേരിക്കയും വിമതരാണ് ഇത് ചെയ്തതെന്ന് സിറിയന്‍ ഭരണകൂടവും ആരോപിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: