ഇടുക്കി: 2401 അടിയിലേക്കുയര്ന്ന ഇടുക്കി ഡാമിലെ ജലനിരപ്പ് പിടിച്ചു നിര്‍ത്താന്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് മൂലമറ്റം പവ്വര്‍ ഹൗസില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനം വര്‍ദ്ധിപ്പിച്ചു. രണ്ടടി കൂടി ഉയര്‍ന്നാല്‍ ഡാമിന്റെ ഷട്ടര്‍ തുറക്കും. പവ്വര്‍ ഹൗസിലെ 6 ജനറേറ്ററുകളും ഇപ്പോള്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2403 അടിയായാല്‍ ഡാം തുറന്നുവിടേണ്ടിവരും. അതൊഴിവാക്കാനുള്ള ശ്രമങ്ങളാണ് കെഎസ്ഇബി നടത്തിവരുന്നത്.
വൈദ്യുതി ഉത്പാദനം വര്‍ദ്ധിപ്പിച്ചതോടെ ജലനിരപ്പ് വര്‍ദ്ധിച്ച തോതില്‍ ഉയരുന്നത് തടയാനായെന്നാണ് വൈദ്യുതി ബോര്‍ഡ് അവകാശപ്പെടുന്നത്. ഇപ്പോള്‍ 24 മണിക്കൂറില്‍ 0.6 അടി എന്ന നിലയില്‍ മാത്രമാണ് ജലനിരപ്പ് ഉയരുന്നത്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലെ മഴയ്ക്കും ശമനമുണ്ടായിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 7 മണിക്കാരംഭിച്ച 24 മണിക്കൂറില്‍ ഇടുക്കിയില്‍ 50.9 മി.മീറ്റര്‍ മഴയാണ് പെയ്തത്. ഇത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലേതിനേക്കാള്‍ വളരെ കുറവാണ്. എന്നിരുന്നാലും ഡാം തുറന്നുവിടേണ്ടിവന്നാലുണ്ടാകുന്ന അടിയന്തിര സാഹചര്യം നേരിടാനുള്ള എല്ലാ ഒരുക്കങ്ങളും എറണാകുളം, ഇടുക്കി ജില്ലാ ഭരണകൂടങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: