ആലപ്പുഴ: കേരള വേലന്‍ മഹാസഭയുടെ സംസ്ഥാന സമ്മേളനം ഇന്നും നാളെയും ചേര്‍ത്തലയില്‍ നടക്കും. ശ്രീനാരായണ മെമ്മോറിയല്‍ എച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം ഇന്ന് രാവിലെ 10ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ഉദ്ഘാടനം ചെയ്യും.
പി.തിലോത്തമന് എംഎല്‍എ സുവനീര്‍ പ്രകാശനം ചെയ്യും. എ.എം ആരിഫ് എംഎല്‍എ ആദ്യകാല നേതാക്കളെ ആദരിക്കും. ഡോ.എന്‍.വി ശശിധരന് അദ്ധ്യക്ഷത വഹിക്കും. എസ്.നാരായണന് സ്വാഗതവും എന്‍.വിജയന് നന്ദിയും പറയും. വൈകിട്ട് നാലിന് ഭാരവാഹികളെ തെരഞ്ഞെടുക്കും.
22ന് രാവിലെ 10ന് യുവജന മഹിളാ സമ്മേളനം സംസ്ഥാന പട്ടിക ജാതി-വര്‍ഗ ഗോത്രവര്‍ഗ കമ്മീഷന് ചെയര്മാന് പി.എന്‍.വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും.സരസ്വാതി മോഹന്‍ അധ്യക്ഷത വഹിക്കും. സീനിയര്‍ ഗവ. പ്ലീഡര്‍ സി.എസ് മണിലാല്‍ മുഖ്യപ്രഭാഷണം നടത്തും.
വൈകിട്ട് മൂന്നിന് പ്രകടനം, വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യും. ഡോ.എന്‍.വി.ശശിധരന് അദ്ധ്യക്ഷത വഹിക്കും. കെ.അജിത്ത് എംഎല്‍എ നല്ല ശാഖയ്ക്കുള്ള സമ്മാനദാനം നിര്‍വ്വഹിക്കും. കെ.ഗോപാലന് സ്വാഗതവും ഹരിദാസ് നന്ദിയും പറയുമെന്ന് വേലന്മഹാ സഭാ സംസ്ഥാന പ്രസിഡന്റ് എന്‍.വി.ശശിധരന്, ജോയിന്റ് സെക്രട്ടറി, ഖജാനജി എന്‍.വി.തമ്പി, മഹിള ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് സരസ്വതി മോഹന്‍ തുടങ്ങിയര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: