കൊച്ചി: പിറവത്ത് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അമ്പതോളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എം.കെ.എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന സംസ്ഥാന എന്‍.സി.സി ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ക്യാമ്പില്‍ അറുന്നൂറോളം കുട്ടികള്‍ പങ്കെടുത്തിരുന്നു. കുട്ടികളെ പിറവം താലൂക്ക് ആശുപത്രിയിലും ഒരു സ്വകാര്യ ആശുപത്രിയിലുമായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് പിറവം പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: