കറാച്ചി: കഴിഞ്ഞ മാസം 337 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ജയില്‍ മോചിതരാക്കിയതിനു പിന്നാലെ പാകിസ്ഥാന് സമുദ്രാതിര്‍ത്തി ലംഘനത്തിന്റെ പേരില്‍ 58 പേരെ അറസ്റ്റു ചെയ്തു.
അതിര്‍ത്തി ലംഘിക്കപ്പെട്ടതിന്റെ പേരില്‍ പല തവണ മുന്നറിയിപ്പു നല്‍കിയിട്ടും മടങ്ങിപ്പോകാത്തതിനെത്തുടര്ന്നാണ് അറസ്റ്റ് വേണ്ടിവന്നതെന്ന് പാക് സമുദ്ര സുരക്ഷാ ഏജന്‍സി വക്താവ് മുഹമ്മദ് ഫറൂഖ് അറിയിച്ചു. ഇവരുടെ ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: