കൊച്ചി: ചെറിയതുറ വെടിവെപ്പുമായി ബന്ധപ്പെട്ട് പോലീസിനെ അനുകൂലിച്ചു കൊണ്ട് ജസ്റ്റിസ് കെ.രാമകൃഷ്ണന് കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട്. വെടിവെപ്പ് വര്‍ഗിയ കലാപം തടയാന്‍ സഹായകരമായെന്നാണ് റിപ്പോര്‍ട്ടില്‍ ന്യായീകരിച്ചിരിക്കുന്നത്.
എന്നാല്‍ കലാപത്തില്‍ ബാഹ്യ ശക്തികളുടെ ഇടപെടലുണ്ടായോയെന്ന് സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. വെടിവെപ്പിന്റെ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 60 സാക്ഷികളെയാണ് അന്വേഷണ കമ്മീഷന് വിസ്തരിച്ചത്.
വെടിവെപ്പ് അന്വേഷിച്ച ചെറിയതുറ ജുഡീഷ്യല്‍ കമ്മീഷന് 2012 ജനുവരിയില്‍ എല്‍ഡിഎഫ് ഭരണകാലത്താണ് റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിച്ചത്. 2009 മെയ് 17നാണ് ബീമാപള്ളിയില്‍ പോലീസ് വെടിവെപ്പ് നടത്തിയത്. വെടിവെപ്പില്‍ ആറ് പേര് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: