കൊച്ചി: പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബിജെപി നേതാവ് നരേന്ദ്ര മോദിയെ പിന്തുണച്ച ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍ മോദിയുടെ ദേശീയ അജണ്ടയില്‍ ഉണ്ടായിരിക്കേണ്ട ഏഴു കാര്യങ്ങള്‍ നിര്‍ദ്ദേശിച്ചു. അഴിമതിക്കെതിരെ അതിതീവ്ര നിലപാടു വേണമെന്നാണ് അദ്ദേഹം ഇന്നലെ മോദിയോട് ആവശ്യപ്പെട്ടത്.
മോദി മുന്നോട്ടു വെയ്ക്കണമെന്ന് കൃഷ്ണയ്യര്‍ നിര്‍ദ്ദേശിക്കുന്ന ഏഴ് കാര്യങ്ങള്‍ ഇവയാണ്: ഒന്ന്- മദ്യനിരോധനം നടപ്പാക്കണം, സൗരോര്‍ജ്ജ പദ്ധതി കൊണ്ടുവരണം. രണ്ട്-മോദി സോഷ്യലിസത്തെ പിന്തുണക്കണം. മൂന്ന്-മതേതരത്വം സംരക്ഷിക്കണം. നാല്-നീതി ശാസ്ത്രം സോഷ്യലിസത്തിലൂന്നിയതായിരിക്കണം. അഞ്ച്-നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ സാമൂഹ്യ സംവിധാനത്തെ ശക്തിപ്പെടുത്തണം. ആറ്-ദരിദ്രര്‍ക്ക് സമ്പൂര്‍ണ്ണ സൗജന്യ നീതി നിയമ സഹായം നല്‍കണം. ഏഴ്-രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രു, ഇന്ന് സര്‍വ വ്യാപകമായിരിക്കുന്ന അഴിമതിയാണ്. അതുകൊണ്ടുതന്നെ അഴിമതി നിര്‍മ്മാര്‍ജ്ജനമായിരിക്കണം മോദിയുടെ അതി തീവ്ര നയം. കൃഷ്ണയ്യര്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: