ലഖ്നൗ: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെയും സോണിയാഗാന്ധിയുടെയും മുസാഫര്‍ നഗര്‍ അഭയാര്‍ഥിക്യാമ്പ് സന്ദര്‍ശനം വിവാദത്തിലേക്ക്. മുസ്ലിം ക്യാമ്പുകള്‍ മാത്രം സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതൃത്വം മടങ്ങുകയായിരുന്നു. പാര്‍ട്ടി വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയും പ്രധാനമന്ത്രിയോടൊപ്പമുണ്ടായിരുന്നു. 16-ാം തീയതിയാണ് വര്ഗീയകലാപത്തെത്തുടര്ന്ന് അസ്വസ്ഥമായ മുസാഫര്‍നഗറിലെ മുസ്ലിം ക്യാമ്പുകള്‍ ഇവര്‍ സന്ദര്‍ശിച്ചത്. കലാപത്തിനിരയായ ജാട്ടുകളുടെ ഗ്രാമങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വവും പ്രധാനമന്ത്രിയും ഒഴിവാക്കിയതാണ് വിവാദമായിരിക്കുന്നത്.
പ്രധാനമന്ത്രിയും സംഘവും മാലിക്പൂരില്നിന്നും മടങ്ങിയ ശേഷം ജാട്ട് വംശജര്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനം അഴിച്ചുവിട്ടു. മുസ്ലിങ്ങളല്ലാത്തവരെ കോണ്‍ഗ്രസ് പരിഗണിക്കുന്നുപോലുമില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. സന്ദര്‍ശനത്തിനിടയില്‍ ബാവാലി, ഖംജ്പുര എന്നീ ഗ്രാമങ്ങളില്‍ പ്രധാനമന്ത്രിയടക്കമുള്ള നേതാക്കള്‍ എത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളോട് കാട്ടുന്ന അനീതിയെപ്പറ്റി ജാട്ട് വംശജര്‍ അവിടെ സംസാരിച്ചിരുന്നു. ക്യാമ്പുകളില്‍ കഴിയുന്ന മുസ്ലിങ്ങളെ കാണുന്നതിനായാണ് പ്രധാനമന്ത്രി വന്നതെന്ന് കലാപത്തില്‍ മകനെ നഷ്ടപ്പെട്ട രവിന്ദര്സിംഗ് ആരോപിച്ചു. കോണ്‍ഗ്രസ് പക്ഷപാതപരമായാണ് പെരുമാറുന്നത്. അങ്ങനെയാണ് നടപടികളെടുക്കുന്നതെന്നും ജാട്ട് വംശജര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: