പെരുമ്പാവൂര്‍: തിരുവോണദിവസം ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് അപകടം സംഭവിച്ചത് അറിയിച്ചിട്ടും ഉത്തരവാദിത്തമില്ലാത്ത രീതിയില്‍ പെരുമാറിയ ഗ്യാസ് ഏജന്‍സിക്കെതിരെ പോലീസില്‍ പരാതി. പെരുമ്പാവൂര്‍ പാറക്കല്‍ ശ്രീനിവാസന്റെ വാടക വീട്ടിലാണ് അപകടം സംഭവിച്ചത്.
തീ പടര്‍ന്നതിനെത്തുടര്‍ന്ന് അടുക്കളയുടെ മേല്‍ക്കൂരയും മറ്റ് സാധന സാമഗ്രികളും നശിച്ചിരുന്നു. രാവിലെ ഗ്യാസ് സിലിണ്ടറില്‍ ജലാംശം കണ്ടതിനെത്തുടര്‍ന്ന് ഏജന്‍സിയെ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. എംസി റോഡില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ബേസില്‍ എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി.
അയല്‍വാസികളും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും സമയോചിതമായി ഇടപെട്ടതിനെത്തുടര്‍ന്നാണ് വന്‍ ദുരന്തം ഒഴിവായതെന്ന് വീട്ടുടമസ്ഥന് പറയുന്നു. ഈ സംഭവം അറിയിച്ചപ്പോള്‍ ഇക്കാര്യത്തില്‍ യാതൊന്നും ചെയ്യാനില്ലെന്നാണ് ഏജന്‍സി അധികൃതര്‍ പറഞ്ഞതത്രെ.
റഗുലേറ്റര്‍ മാത്രം മാറ്റിത്തരാമെന്നും മറ്റൊന്നും ചെയ്യാനാകില്ലെന്നും ഇവര്‍ അറിയിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. പണമടച്ചാല്‍ പുതിയ സിലിണ്ടറും സ്റ്റൗവും ട്യൂബും നല്‍കാമെന്നും അവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: