ചണ്ഢിഗഢ്: ഹരിയാനയില്‍ വീണ്ടും ദുരഭിമാനക്കൊല. രോഹ്തക്ക് ജില്ലയിലാണ് പ്രേമവിവാഹിതരായ 23 കാരനായ യുവാവും 20 കാരിയായ യുവതിയും കൊലചെയ്യപ്പെട്ടത്. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് കൊലക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു.
റോഹ്തക്കില്‍ ഐടിഎ വിദ്യാര്‍ത്ഥിയായ ധര്മ്മേണ്ടര് ബരാക്ക് ,ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ത്ഥിനിയായ നിധി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും ജാട്ട് വിഭാഗത്തില്‍ പെട്ടവരാണ്. വീട്ടുകാരെ ധിക്കരിച്ച് വിവാഹം ചെയ്തതിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു.
അനുനയത്തില്‍ ഇരുവരെയും പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷം കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം നിധിയുടെ മൃതദേഹം വീട്ടുവളപ്പില്‍ തന്നെ കുഴിച്ചുമൂടുകയായിരുന്നു. ധര്മ്മേണ്ടറിന്റെ മൃതദേഹം കഴുത്തറുത്തുമാറ്റിയ നിലയില്‍ പൊതുനിരത്തില്‍ ഉപേക്ഷിച്ചതായും കണ്ടെത്തി.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. സംഭവത്തിലുള്‍പ്പെട്ട മറ്റു ബന്ധുക്കള്‍ ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: