ഹൈദരാബാദ്: ആന്ധ്രയില്‍ 35 വയസുകാരിയെ ബസ് സ്റ്റാന്‍ഡില്‍ നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു. പീഡിപ്പിച്ചവരില്‍ പോലീസ് കോണ്‍സ്റ്റബിളും സുരക്ഷാ ഉദ്യോഗസ്ഥനും ഉണ്ടെന്ന് അധികൃതര്‍ പറഞ്ഞു. മെഹബൂബ്നഗര് ജില്ലയിലെ കോത്കോട്ട ബസ്സ്റ്റാന്‍ഡില്‍ വച്ചാണ് യുവതി ബലാത്സംഗത്തിനിരയായത്.
ഈ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തു. യുവതി ബസ് കാത്ത് നില്‍ക്കുമ്പോഴാണ് സംഭവം. കോണ്‍സ്റ്റബിള്‍ സീനു, സുരക്ഷാ ഉദ്യോഗസ്ഥന് നാഗേന്ദ്രന് എന്നിവര്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. യുവതിയെ വൈദ്യപരിശോധനക്ക് അയച്ചിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: