മുംബൈ: രൂപയുടെ മൂല്യം ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഡോളറൊന്നിന് 61.77 രൂപയാണ് ഇപ്പോഴത്തെ മൂല്യം.
ഒരു രൂപ 58 പൈസയുടെ വര്‍ദ്ധനവാണ് ഇന്നുണ്ടായത്. ഡോളറിനെതിരെ 63.38 എന്ന നിലയിലായിരുന്നു ഇന്നലെ രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഓഹരി വിപണികളും ഇന്ന് ഉണര്‍വ് രേഖപ്പെടുത്തി. സെന്‍സെക്സ് 600 പോയിന്റിന് മുകളില്‍ ഉയര്‍ന്ന് 20,564ലെത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 185 പോയിന്റ് ഉയര്‍ന്ന് 6,091ല്‍ എത്തി.
ബാങ്കിംഗ് മേഖലയിലുള്ള ഓഹരികളാണ് പ്രധാനമായും നേട്ടം കൈവരിച്ചത്. വിപണികളില്‍ മുന്നേറ്റം ഇനിയും തുടരുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. സാമ്പത്തിക പാക്കേജുകള്‍ നിലനിര്‍ത്താനുള്ള യുഎസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനമാണ് ഇന്ത്യന്‍ വിപണികളിലും പ്രതിഫലിച്ചത്. സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ പിന്‍വലിച്ചേക്കും എന്ന് പ്രതീക്ഷിച്ചിരുന്ന വിപണിയെ അത്ഭുതപ്പെടുത്തുന്നതായിരുന്നു യുഎസ് ഫെഡറര്‍ റിസര്‍വിന്റെ തീരുമാനം. പ്രതിമാസം 8500 കോടി ഡോളറിന്റെ കടപത്രങ്ങള്‍ വാങ്ങുന്നത് യുഎസ് സര്‍ക്കാര്‍ തുടരുമെന്നും ഫെഡറല്‍ റിസര്‍വ് പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: