ലക്ക്നൗ: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ വര്‍ഗീയ കലാപത്തിനിരയായവര്ക്കെല്ലാം യു പി സര്‍ക്കാര്‍ പ്രത്യേക പെന്ഷന് നല്‍കും.
കലാപത്തില്‍ 48 ഓളം പേരാണ് കൊല്ലപ്പെട്ടത്. സെപ്റ്റംബര്‍ ഏഴിനുണ്ടായ കലാപത്തില്‍ 43000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കലാപത്തിനിരയായവരുടെ പട്ടിക തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. ഇരയായവര്‍ക്ക് ജോലി നല്കുന്ന കാര്യവും പരിഗണനയിലുണ്ട്.
റാണി ലക്ഷ്മി ഭായി പെന്ഷന് സ്ക്കീമിലുള്പ്പെടുത്തി 400നും 500നുമിടയിലുള്ള തുക പെന്‍ഷനായി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് അധികൃതര്‍ പറഞ്ഞു. ഇതിന് വേണ്ടിയുള്ള പ്രാരംഭ ഘട്ടങ്ങള്‍ക്കായി ജില്ലാ അധികൃതരും ചീഫ് സെക്രട്ടറി ജാവേദ് ഉസ്മാനിയും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു.
അതാത് ജില്ലകളില്‍ ഫണ്ട് എത്തിക്കഴിഞ്ഞു. 3.5 കോടിയിലധികം തുക ഇതിനോടകം തന്നെ വിതരണം ചെയ്തു കഴിഞ്ഞു. നേരത്തെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: