വിവരങ്ങള്‍ അറിവാകുന്നില്ല, കാരണം, വിവരങ്ങള്‍ രൂപാന്തരീകരണമാവുന്നില്ല, അങ്ങനെയാകാനുമാവില്ല – അറിവ് കടന്നുവരുന്നതോ പരിവര്‍ത്തനത്തിലൂടെയും. വിവരങ്ങള്‍, ആ പഴയ മനസ്സിനോട് വീണ്ടുമെന്തെങ്കിലും കൂട്ടിച്ചേര്‍ക്കുകയാണ്. അത് പരിണാമസംബന്ധിയാണ്, അതില്‍ ഗുണവിശേഷത്തിലുള്ള യാതൊരു മാറ്റവുമില്ല. അതുകൊണ്ടാണ് വിദ്യാഭ്യാസമെന്ന് വിളിക്കപ്പെടുന്നതൊക്കെയും വെറും ഉപരിപ്ലവമെന്ന് തെളിയിക്കപ്പെടുന്നത്.
മനസ്സ് ഗുണാത്മകമായ ഒരു മാറ്റത്തിലൂടെ കടന്നുപോകേണ്ടിയിരിക്കുന്നു, അല്ലാത്തത് ബുദ്ധിശൂന്യതയാണ്; വിവരങ്ങളിങ്ങനെ കുന്നുകൂട്ടപ്പെടുന്നതോ വിനാശകരമായ അജ്ഞതയും.
ഞാന്‍ ധ്യാനമെന്നുവിളിക്കുന്നത് മനസ്സിന്റെ പൂര്‍ണമായ പരിവര്‍ത്തനത്തിനുതകുന്ന വിദ്യയെയാണ്. ആദ്യം, മനസ്സിന്റെ പ്രകൃതത്തില്‍ത്തന്നെ സമൂലമായിട്ടുള്ള ഒരു മാറ്റമുണ്ടാവട്ടെ, അപ്പോഴേ വിദ്യാഭ്യാസം വിദ്യാദായകമാവൂ.
– ഓഷോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: