ന്യൂയോര്‍ക്ക്: ഇന്ത്യാ-പാക് ചര്‍ച്ചയ്ക്കായി മന്മോഹന് സിങ്ങിനേയും നവാസ് ഷെരീഫിനേയും യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ക്ഷണിച്ചു. അടുത്തയാഴ്ച്ച നടക്കാന്‍ പോകുന്ന യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ചര്‍ച്ച നടക്കുമെന്ന് മൂണ്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
അതിര്‍ത്തി ലംഘിച്ചുള്ള വെടിവെയ്പ്പോടെ ഇരുരാജ്യങ്ങളുടെയും ഇടയിലുണ്ടായ അകല്‍ച്ച പരിഹരിക്കുന്നതിനായി ചര്‍ച്ച ഉപകരിക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അഭിപ്രായപ്പെട്ടു. അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നല്ല വേദിയാണ് ഇതെന്നും ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ പരസ്പരവിദ്വേഷം മറന്ന് പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും മൂണ്‍ കൂട്ടിച്ചേര്‍ത്തു.
ആഗസ്റ്റ് ആറിന് ഇന്തോ-പാക് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന് സൈന്യം നടത്തിയ ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. അടുത്തയാഴ്ച്ച നടക്കാന്‍ പോകുന്ന യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യയെ പങ്കെടുപ്പിക്കാന്‍ യുഎന്നിനോട് പാകിസ്ഥാന് സമ്മര്‍ദ്ദം ചെലുത്തുകയാണ്. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനെപറ്റി ഇതുവരെ ഇന്ത്യ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: