കറാച്ചി: പാക്കിസ്ഥാനേക്കാള്‍ നിലവില്‍ നന്നായി കളിക്കുന്നത് ഇന്ത്യയാണെന്ന് പാക്കിസ്ഥാന് മുന്‍ ക്യാപ്റ്റന്‍ സഹീര്‍ അബ്ബാസ്. ലോക ക്രിക്കറ്റില്‍ ഇന്ത്യ ശക്തമായ നിലയിലാണ് നിലകൊള്ളുന്നതെന്ന് സഹീര്‍ അബ്ബാസ് പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധം സര്‍ക്കാര്‍ തലത്തിലും ജനങ്ങള്‍ക്കിടയിലും പൂരോഗതി കൊണ്ടു വരുമെന്ന് അബ്ബാസ് പ്രത്യാശിച്ചു.
ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രധാനമന്ത്രി നവാസ് ഷെരീഫ് കൈക്കൊള്ളുന്ന നടപടികളില്‍ സന്തോഷമുണ്ടെന്നും പാക്കിസ്ഥാന് ക്രിക്കറ്റിലെ മുന്‍ നിര ബാറ്റ്സ്മാന്മാരിലൊരാളായിരുന്ന അബ്ബാസ് വ്യക്തമാക്കി. ഇന്ത്യയ്ക്കെതിരെ കളിക്കുമ്പോഴെല്ലാം അത് തങ്ങളുടെ കളി മെച്ചപ്പെടുത്തുന്നതിന് ഗുണകരമാകുമെന്ന് അദ്ദേഹം നിരീക്ഷിച്ചു.
വര്‍ഷത്തില്‍ ഒന്നോ രണ്ടോ പരമ്പരകള്‍ മാത്രമേ ഇരു രാജ്യങ്ങളും തമ്മിലുണ്ടാകാറുള്ളു എന്നതാണ് ദു:ഖരമായ വസ്തുതയെന്നും അബ്ബാസ് കൂട്ടിച്ചേര്‍ത്തു. താന്‍ ഇന്ത്യയുമായി കളിക്കാനിഷ്ടപ്പെടുന്നു എന്ന് പറഞ്ഞ അബ്ബാസ് നിര്‍ഭാഗ്യവശാല്‍ ചുരുങ്ങിയ ടെസ്റ്റ് പരമ്പരകള്‍ മാത്രമേ അവര്‍ക്കെതിരെ കളിക്കാന്‍ സാധിച്ചുള്ളു എന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: