കൊച്ചി: ബിഎംഎസിന്റെയും വിവിധ വിശ്വകര്‍മ്മ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ജില്ലയില്‍ വിശ്വകര്‍മ്മജയന്തി വിപുലമായി ആഘോഷിച്ചു. ബിഎംഎസ് ദേശീയ തൊഴിലാളി ദിനമായിട്ടാണ് വിശ്വകര്‍മ്മജയന്തി ആഘോഷിച്ചത്.
രാജ്യത്ത് നടമാടിക്കൊണ്ടിരിക്കുന്ന ദുര്‍ഭരണത്തിനും അഴിമതിക്കുമെതിരെ ശക്തമായി തൊഴിലാളികള്‍ പ്രതികരിക്കണമെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി എന്‍.കെ.മോഹന്‍ദാസ്. ദേശീയ തൊഴിലാളി ദിനത്തില്‍ ബോള്‍ഗാട്ടി അയ്യപ്പ ഓഡിറ്റോറിയത്തില്‍ കൂടിയ സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ എ.ഡി.ഉണ്ണികൃഷ്ണന്, വി.വി.പ്രകാശന്, കെ.എസ്.അനില്‍ കുമാര്‍, സജിത് ബോള്‍ഗാട്ടി, മാനുവല്‍ ജോണ്‍, ചന്ദ്രദാസ് എന്നിവര്‍ പങ്കെടുത്തു.
ദേശീയ തൊഴിലാൡ ദിനാചരണത്തിന്റെ ഭാഗമായി ബിഎംഎസ് കളമശ്ശേരി മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഏലൂരില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തി. എച്ച്ഐഎല്‍ ഗേറ്റില്‍നിന്നും ആരംഭിച്ച പ്രകടനത്തില്‍ നിരവധി സ്ത്രീകളടക്കം നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു. പ്രകടനത്തിനുശേഷം ടിസിസി ഗേറ്റില്‍ നടന്ന പൊതുസമ്മേളനത്തില്‍ മേഖലാ പ്രസിഡന്റ് ടി.ഡി.ജോഷി അധ്യക്ഷത വഹിച്ചു. ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി വി.ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആര്.രഘുരാജ്, വൈസ് പ്രസിഡന്റ് വി.വി.പ്രകാശന്, ജോയിന്റ് സെക്രട്ടറി കെ.എ.പ്രഭാകരന് എന്നിവര്‍ പ്രസംഗിച്ചു. മേഖലാ സെക്രട്ടറി ടി.എ.വേണുഗോപാല്‍ സ്വാഗതവും ഏലൂര്‍ മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് പി.ഗോപകുമാര്‍ നന്ദിയും പറഞ്ഞു. പ്രകടനത്തിന് കെ.ശിവദാസ്, ആര്.സുരേഷ് കുമാര്‍, എം.ജി.ശിവശങ്കരന്, കെ.വി.മുരളീധരന്, ആര്.സജികുമാര്‍, ടി.ആര്.മോഹനന് എന്നിവര്‍ നേതൃത്വം നല്കി.
കാലടി: കാലടിയില്‍ നടന്ന ജയന്തി സമ്മേളനം ആര്‍എസ്എസ് താലൂക്ക് സംഘചാലക് ടി.ആര്.മുരളീധരന് ഉദ്ഘാടനം ചെയ്തു. ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി പി.എസ്.വേണുഗോപാല്‍, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് ടി.എന്‍.കൃഷ്ണകുമാര്‍, മേഖലാ പ്രസിഡന്റ് ടി.എസ്.ബൈജു, സെക്രട്ടറി പി.കെ.ശശി, താലൂക്ക് കാര്യവാഹ് സി.പി.അപ്പു, പ്രൊഫ. കെ.എസ്.ആര്.പണിക്കര്‍, എം.ബി.സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.
തൃപ്പൂണിത്തുറ: ബിഎംഎസ് മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ്മജയന്തി ദേശീയ തൊഴിലാളി ദിനാചരണം ജില്ലാ ഉപാധ്യക്ഷന്‍ വി.ആര്.ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ശാസ്താ കല്യാണമണ്ഡപത്തില്‍ നടന്ന സമ്മേളനത്തില്‍ ബിഎംഎസ് മേഖലാ പ്രസിഡന്റ് സി.എ.സജീവന് അധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി രക്ഷാധികാരി ആചാര്യ എം.കെ.കുഞ്ഞോല്‍ അനുഗ്രഹപ്രഭാഷണം നടത്തി. ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് എം.എം.രമേശ് മുഖ്യപ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി എം.എസ്.വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞു. മേഖലാ ട്രഷറര്‍ വി.ആര്.അശോകന് നന്ദി രേഖപ്പെടുത്തി. സമ്മേളനത്തിന് മുന്നോടിയായി വാദ്യ-മേള ഘോഷയാത്രയില്‍ നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു. പ്രകടനത്തിന് ഭാരവാഹികളായ പി.എല്‍.വിജയന്, വി.കെ.സന്തോഷ്, പി.വി.റെജിമോന്, എ.ടി.സജീവന്, സുബ്രഹ്മണ്യന് പാമ്പാടി, വി.ബി.വിനോദ് എന്നിവര്‍ നേതൃത്വം നല്കി.
കോതമംഗലം: ബിഎംഎസ് കോതമംഗലം മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിശ്വകര്മ്മജയന്തിയും ദേശീയ തൊഴിലാളിദിനവും ആഘോഷിച്ചു. ഇതോടനുബന്ധിച്ച് കുട്ടമ്പുഴയില്‍ ഉജ്ജ്വല പ്രകടനവും പൊതുസമ്മേളനവും നടന്നു. ജില്ലാ സെക്രട്ടറി ആര്.രഘുരാജ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ മേഖലാ പ്രസിഡന്റ് കെ.എന്‍.ബാബു അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ടി.എന്‍.സന്തോഷ്, വൈസ് പ്രസിഡന്റ് വിനോദ് നാരായണന് എന്നിവര്‍ സംസാരിച്ചു.
വരാപ്പുഴ: മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വരാപ്പുഴ വ്യാപാരി വ്യവസായി ടൗണ്‍ യൂണിറ്റ് ഹാളില്‍ നടന്ന യോഗം ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി സി.എസ്.സുനില്‍ ഉദ്ഘാടനം ചെയ്തു. പ്രസന്നാ വിജയന് ഭദ്രദീപം കൊളുത്തിയ യോഗത്തില്‍ ബിഎംഎസ് മേഖലാ വൈസ് പ്രസിഡന്റ് സി.ആര്.സുഭാഷ് അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി പി.എസ്.ബെന്നി സ്വാഗതവും മേഖലാ ട്രഷറര്‍ എന്‍.എം.സതീശന് നന്ദിയും പറഞ്ഞു. മേഖലാ പ്രസിഡന്റ് കെ.സി.രാജന് മുഖ്യപ്രഭാഷണം നടത്തി. വി.സി.സുബ്രഹ്മണ്യന്, എസ്.ആര്.അനില്‍ കുമാര്‍, കമലാധരന്‍ കോട്ടുവള്ളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ.സി.ഭാസ്ക്കരന്‍, എം.വൈ.ഗോപി, പി.എല്‍.സതീശന്, പി.ആര്.രതീഷ് എന്നിവര്‍ നേതൃത്വം നല്കി.
മൂവാറ്റുപുഴ: മഴയെപ്പോലും അവഗണിച്ച് വിശ്വകര്‍മ്മജര്‍ നടത്തിയ ശോഭായാത്ര വിശ്വകര്‍മ്മ സമൂഹത്തിന്റെ ശക്തിപ്രകടനമായി. വിശ്വകര്‍മ്മ ദിനാഘോഷത്തിന്റെ ഭാഗമായി വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റി മൂവാറ്റുപുഴ താലൂക്ക് യൂണിയന് സംഘടിപ്പിച്ച ശോഭായാത്രയില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് അംഗങ്ങള്‍ അണിനിരന്നു.
മൂവാറ്റുപുഴ വിശ്വകര്മ്മഭവന് മുന്നില്‍നിന്ന് തുടങ്ങിയ ശോഭായാത്രയില്‍ നിശ്ചലദൃശ്യങ്ങള്‍, ചെണ്ടമേളം, പുലികളി തുടങ്ങിയവ അരങ്ങേറി. നഗരം ചുറ്റിയ ശോഭായാത്രക്കിടെ മഴ കോരിച്ചൊരിഞ്ഞെങ്കിലും അണമുറിയാതെ യാത്ര സമ്മേളനഗരിയായ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സമാപിച്ചു. പി.ടി.തോമസ് എംപി സംഗമം ഉദ്ഘാടനം ചെയ്തു. യൂണിയന് പ്രസിഡന്റ് കെ.കെ.ദിനേശ് അധ്യക്ഷത വഹിച്ചു. വിഎസ്എസ് മഹിളാ വിഭാഗം സംസ്ഥാന സെക്രട്ടറി വിജി പ്രഭാകരന് മുഖ്യപ്രഭാഷണം നടത്തി. ജോസഫ് വാഴക്കന് എംഎല്‍എ, മുനിസിപ്പല്‍ വൈസ് ചെയര്മാന് ആനീസ് ബാബുരാജ്, യൂണിയന് സെക്രട്ടറി പി.വി.ചന്ദ്രന്, മുനിസിപ്പല്‍ ഉപസമിതി ചെയര്‍പേഴ്സണ്‍ ഷൈലജ പ്രഭാകരന്, കൗണ്‍സിലര്‍ മിനി രാജന് തുടങ്ങിയവര്‍ സംസാരിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി സാംസ്ക്കാരികസമ്മേളനം വിദ്യാഭ്യാസ അവാര്‍ഡ് ദാനം, ചികിത്സാ സഹായനിധി വിതരണം, ആദ്യകാല നേതാക്കളെ ആദരിക്കല്‍ എന്നിവയും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: