മൊഹാലി: ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20യുടെ ആദ്യ യോഗ്യതാ മത്സരത്തില്‍ ന്യൂസിലാന്റ് ടീമായ ഒട്ടാഗോ വോള്‍ട്ട്സിന് വിജയം. ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കുല്ലത്തിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ കരുത്തില്‍ 13 പന്തുകള്‍ ബാക്കിനില്‍ക്കേ എട്ട് വിക്കറ്റിനാണ് ഒട്ടാഗോ ഫൈസലാബാദ് വോള്‍വ്സിനെ കീഴടക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഫൈസലാബാദ് വോള്‍വ്സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുത്തു. 46 റണ്‍സെടുത്ത ക്യാപ്റ്റന്‍ മിസ്ബ ഉള് ഹഖാണ് ഫൈസലാബാദ് ടീമിന്റെ ടോപ് സ്കോറര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒട്ടാഗോ വോള്ട്ട്സിനുവേണ്ടി 65 പന്തുകളില്‍ നിന്ന് പുറത്താകാതെ 83 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മക്കല്ലത്തിന്റെ കരുത്തില്‍ 17.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 142 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു.
നേരത്തെ ടോസ് നേടിയ ഫൈസലാബാദ് വോള്‍വ്സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ മിസ്ബക്ക് (46) പുറമെ 27 റണ്‍സെടുത്ത ഖുറാം ഷെഹ്സാദ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഓപ്പണര്‍മാരായ അമര്‍ മഹ്മൂദ് (5), അലി വാഖ്സ് (4), ആസിഫ് അലി (14), ഇമ്രാന് ഖാലിദ് (12), മുഹമ്മദ് സല്മാന് (10), ഇശ്ഹാന് അലി (4) എന്നിവര്‍ ബാറ്റിങ്ങില്‍ പരാജയപ്പെട്ടതോടെ സ്കോര്‍ 139-ല്‍ ഒതുങ്ങി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒട്ടാഗോക്ക് സ്കോര്‍ബോര്‍ഡ് തുറക്കും മുന്നേ ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും മക്കല്ലവും റൂതര്‍ഫോര്‍ഡും ചേര്‍ന്ന് 5.2 ഓവറില്‍ 41 റണ്‍സ് നേടി. 12 പന്തില്‍ നിന്ന് ഒരു ബൗണ്ടറിയും മൂന്ന് സിക്സറുമടക്കം 25 റണ്‍സെടുത്ത റൂതര്ഫോര് മടങ്ങിയെങ്കിലും മക്കല്ലവും ഡി ബൂര്‍ഡറും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു. മക്കല്ലത്തിനൊപ്പം ഡി ബൂര്‍ഡര്‍ 28 പന്തുകളില്‍ നിന്ന് 30 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: